സാര്‍വദേശീയ ഭാഷയായ ഇംഗ്ലീഷ് ഇന്ന് ഇന്ത്യയെ പോലുള്ള രാജ്യങ്ങളില്‍ പ്രാദേശികഭാഷയ്‌ക്കൊപ്പം പ്രാധാന്യം കൊടുത്തുകൊണ്ട് അവരുടെ പാഠ്യപദ്ധതിയിലും തൊഴില്‍മേഖലകളിലും സ്ഥാനം നേടിക്കഴിഞ്ഞിരിക്കുന്നു. അമേരിക്കയും ബ്രിട്ടനും കഴിഞ്ഞാല്‍ ഏറ്റവും കൂടുതലായി ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുന്ന രാജ്യം ഇന്ത്യയാണെന്നത് ഇതിന്റെ തെളിവാണ്. എന്നാല്‍ ബ്രിട്ടണില്‍ മാതൃ ഭാഷയായി ഇംഗ്ലീഷ് സംസാരിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വന്‍ കുറവാണ് ഓരോ വര്‍ഷവും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കുടിയേറ്റക്കാരുടെ കടന്നു വരവാണ് ഇതിനു പ്രധാന കാരണം എന്ന് പറഞ്ഞു കൈ കഴുകുകയാണ് അധികൃതര്‍.
വീട്ടില്‍ സംസാരിക്കുവാന്‍ ഉപയോഗിക്കുന്ന ഭാഷ ഇംഗ്ലീഷ് അല്ലാത്തതിന്റെ ചൊരുക്ക് എല്ലാവരോടും പ്രകടിപ്പിക്കുകയാണ് ബ്രിട്ടണ്‍.. ബ്രിട്ടനില്‍ സ്കൂളുകളില്‍ ഇംഗ്ലീഷ് ആദ്യഭാഷയായി പഠിപ്പിക്കുന്നുണ്ട്. ഇവിടെയെല്ലാം ഇരുപതു കുട്ടികള്‍ക്ക് ഒരാള്‍ എന്ന നിലയിലാണ് ഇംഗ്ലീഷ് ആദ്യ ഭാഷയായി കുട്ടികള്‍ പഠിക്കുന്നത്. എഴുതുകയും വായിക്കുകയും സംസാരിക്കുകയും ചിന്തിക്കുകയും സ്വപ്‌നംകാണുകയും ചെയ്യുന്ന മാതൃഭാഷയുടെ ശുദ്ധിയും ചൈതന്യവും പുതിയ ജീവിതക്രമത്തിന്റെ പ്രതികൂല സാഹചര്യങ്ങളില്‍ നിലനിര്‍ത്തേണ്ടത് ഇംഗ്ലീഷ് മാതൃഭാഷയല്ലാത്ത ബ്രിട്ടനിലേക്ക് കുടിയേറിയവരുടെ അവകാശമാണെന്നത് ബ്രിട്ടന്‍ പലപ്പോഴും അവഗണിക്കുകയും ചെയ്യുന്നു.
ഇംഗ്ലീഷ് അറിയുന്നവര്‍ക്ക് മാത്രമേ തൊഴില്‍ നല്‍കൂ എന്നും മറ്റുമുള്ള നിയമക്കുരുക്കുകള്‍ അതാണ് തെളിയിക്കുന്നത് അതേസമയം ഇംഗ്ലീഷ് ഭാഷയോടുള്ള കുട്ടികളുടെ വിമുഖത സ്കൂള്‍ അധികൃതരെ മുതല്‍ രാജ്യത്തിലെ അധികാരികളെ വരെയും ചിന്താക്കുഴപ്പത്തില്‍ ആക്കിയിട്ടുണ്ട്. 1997ല്‍ ഇതേ സ്കൂളുകളില്‍ ഏകദേശം 50% കുട്ടികള്‍ വരെ ഇംഗ്ലീഷ് രണ്ടാം ഭാഷയായി പഠിച്ചിരുന്നു. ഇപ്പോഴുള്ള കണക്കുകള്‍ വിവരിക്കുന്നത് ഈ നിരക്ക് ഇരട്ടിയായി ഉയര്‍ന്നിട്ടുണ്ട് എന്നാണു. ഇപ്പോഴുള്ള 1363 പ്രൈമറി സ്കൂള്‍ 224 സെക്കണ്ടറി സ്കൂളുകള്‍ 54 സ്പെഷ്യല്‍ സ്കൂളുകള്‍ തുടങ്ങിയവയിലെ കുട്ടികളില്‍ പകുതിയിലധികം പേരും കുടിയേറ്റക്കാരുടെ കുടുംബങ്ങളില്‍ നിന്നുമാണ് എന്നാണു പലരും ചൂണ്ടിക്കാട്ടുന്നത്.
പ്രൈമറി സ്കൂളുകളില്‍ ആറില്‍ ഒരാള്‍ എന്ന കണക്കിന് ഇംഗ്ലീഷ് ഭാഷ രണ്ടാം ഭാഷയായി പഠിക്കുന്നവരാണ്. ഇവരുടെ എണ്ണം ഏകദേശം 547000 വരും. പഞ്ചാബിയാണ് ബ്രിട്ടണില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന മറുഭാഷ. ഉര്‍ദു, ബംഗാളി, ഗുജറാത്തി,സോമാലി, പോളിഷ്, അറബിക്, പോര്‍ച്ചുഗീസ്, ടര്‍ക്കിഷ്, തമിള്‍ എന്നിവയും ബ്രിട്ടണില്‍ സംസാരിക്കപ്പെടുന്നുണ്ട് .കുടിയേറ്റക്കാരുടെ അധീശത്വം കൂടുതലുള്ള ഇടങ്ങളില്‍ ഇംഗ്ലീഷ് ആദ്യ ഭാഷയായവരുടെ നിരക്ക് വളരെ കുറവാണ്. ബ്രൈട്ടന്‍, ഗ്ലൌസേസ്റ്റെര്‍ഷയര്‍, മില്‍ട്ടന്‍ കേയ്നെസ്, സൌതാംട്ടന്‍, സറെ, സ്കിപ്ടന്‍, വിന്‍ഡ്സര്‍ എന്നീ ഇടങ്ങളിലെ സ്കൂളുകള്‍ ഇതേ രീതിയില്‍ ഉള്ളവയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല