മാഞ്ചസ്റ്റര്‍:പ്രശസ്ത വചനപ്രഘോഷകനും വാഗ്മിയുമായ ഫാ.ആന്റണി പയ്യപ്പള്ളി നേതൃത്വം നല്‍കുന്ന നോമ്പുകാല ധ്യാനം ഇന്നുമുതല്‍ മാഞ്ചസ്റ്ററില്‍ ആരംഭിക്കും.വിഥിന്‍ഷോ സെന്റ് ആന്റണീസ് സ്‌കൂള്‍ ഓഡിറ്റോറിയമാണ് ധ്യാനവേദി. 23 നു വൈകുന്നേരം അഞ്ചുമുതല്‍ രാത്രി 9 വരെയും 24, 25 തീയതികളില്‍ രാവിലെ 9:30 മുതല്‍ വൈകുന്നേരം അഞ്ചുവരെയുമാണ് ധ്യാനം.
ഓശാനഞായര്‍ തിരുക്കര്‍മങ്ങള്‍ ഏപ്രില്‍ ഒന്ന് വൈകുന്നേരം അഞ്ചുമുതല്‍ ഹില്‍ഹാളിലെ സെന്റ് എലിസബത്ത് ദേവാലയത്തില്‍ നടക്കും. പെസഹാവ്യാഴം തിരുക്കര്‍മങ്ങള്‍ ഏപ്രില്‍ നാലിനു വൈകുന്നേരം നാലുമുതലും ദുഃഖവെള്ളി ആചരണം ഏപ്രില്‍ ആറിനു വൈകുന്നേരം നാലുമുതലും ഉയിര്‍പ്പ് തിരുനാള്‍ തിരുക്കര്‍മങ്ങള്‍ ഏപ്രില്‍ ഏഴിന് രാത്രി എട്ടുമുതലും നടത്തും.
വിശുദ്ധവാര തിരുക്കര്‍മങ്ങളെല്ലാം സെന്റ് എലിസബത്ത് ദേവാലയത്തിലായിരിക്കും.നോമ്പാകാലധ്യാനത്തില്‍ പങ്കെടുത്ത് ആത്മാവിനെ തഴുകി ഉണര്‍ത്തുന്ന വചനാനുഭവങ്ങളില്‍ പങ്കുചേരാന്‍ എല്ലാവിശ്വാസികളെയും ഫാ.സജി മലയില്‍ പുത്തന്‍പുര സ്വാഗതം ചെയ്തു. ധ്യാനവേദിയുടെ വിലാസം:St Anthonys Primary School, Dunkery Road, Wythenshawe. M22ONT.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല