മാര്‍ക്സിസ്റ് ആശയങ്ങള്‍ യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നവയല്ലെന്നു ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ പ്രസ്താവിച്ചു. ക്യൂബയില്‍ കമ്യൂണിസം നിഷ്ഫലമായെന്നും മുന്നോട്ടുള്ള പ്രയാണത്തിനു പുതിയവഴികള്‍ കണ്െടത്തേണ്ടതുണ്െടന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മെക്സിക്കോയിലും ക്യൂബയിലും പര്യടനം നടത്തുന്നതിനായി ഇന്നലെ റോമില്‍നിന്ന് അലിറ്റാലിയയുടെ പ്രത്യേക വിമാനത്തില്‍ യാത്രതിരിച്ച മാര്‍പാപ്പ വിമാനത്തില്‍ പത്രലേഖകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു. 1998ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ നടത്തിയ ക്യൂബന്‍ പര്യടനത്തിനു ശേഷം ക്യൂബയില്‍ എന്തെല്ലാം മാറ്റങ്ങളുണ്ടായെന്നായിരുന്നു ഒരു പത്രലേഖകന്റെ ചോദ്യം.
മാര്‍ക്സിസ്റ് ആശയങ്ങള്‍ നിലവിലുള്ള യാഥാര്‍ഥ്യങ്ങളോടു പൊരുത്തപ്പെടുന്നവയല്ല. നിലവിലുള്ള പ്രശ്നങ്ങള്‍ നേരിടാന്‍ പുതിയ മാര്‍ഗങ്ങളും മോഡലുകളും കണ്െടത്തണം. ഇതിനായി രചനാത്മകമായ വിധത്തില്‍ ക്ഷമാപൂര്‍വം പ്രവര്‍ത്തിക്കാന്‍ ക്യൂബക്കാര്‍ തയാറാവണം. സമാധാനപരമായ പരിവര്‍ത്തനത്തിനു സഹായിക്കാന്‍ സഭ സന്നദ്ധമാണെന്നും മാര്‍പാപ്പ പറഞ്ഞു.
മയക്കുമരുന്നു മാഫിയയുടെ പ്രേരണയില്‍ മെക്സിക്കോയില്‍ നടക്കുന്ന അക്രമങ്ങളെ മാര്‍പാപ്പ അപലപിച്ചു. പണത്തോടുള്ള ആര്‍ത്തിയാണ് അക്രമങ്ങള്‍ക്ക് പ്രധാന കാരണം. ഇത് യുവജനങ്ങളെ തകര്‍ക്കുകയാണ്. മനുഷ്യരാശിയെ അടിമത്തത്തിലേക്കു നയിക്കുന്ന സമ്പത്തിനോടുള്ള ആരാധനയില്‍ നിന്നു ജനങ്ങളെ മുക്തരാക്കണം. ധാര്‍മിക ഉത്തരവാദിത്വത്തെക്കുറിച്ച് അവരെ പഠിപ്പിക്കാനും സഭ ശ്രമിക്കണമെന്നു മാര്‍പാപ്പ പറഞ്ഞു.മെക്സിക്കോയില്‍ സിലാവോ, ലിയോണ്‍, ഗുവാനജുവാറ്റോ എന്നീ നഗരങ്ങളില്‍ മാര്‍പാപ്പ സന്ദര്‍ശനം നടത്തും. മെക്സിക്കോയിലെ ത്രിദിന സന്ദര്‍ശനത്തിനു ശേഷം മാര്‍പാപ്പ ദ്വിദിന സന്ദര്‍ശനത്തിനായി ക്യൂബയിലേക്കു പോകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല