ലണ്ടന്‍: അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ റവ. ഫാ. ഡൊമിനിക് വാളംനാല്‍ നയിക്കുന്ന റെസിഡന്‍ഷ്യല്‍ ധ്യാനം ജൂലൈ 23, 24, 25 തിയതികളില്‍ ലണ്ടന്‍ നഗരത്തിനടുത്തുള്ള ഹൈ വൈകോംബ് വൈക്ളിഫ് സെന്ററില്‍ നടക്കും. ജൂലൈ 23 തിങ്കള്‍ രാവിലെ 8.30 മുതല്‍ 25 ബുധന്‍ വൈകുന്നേരം ആറുവരെയാണ് ധ്യാനം. കുട്ടികള്‍ക്ക് പ്രത്യേക ധ്യാനവും ഇതോടൊപ്പം ക്രമീകരിച്ചിട്ടുണ്ട്. കുടുംബത്തിന്റെ സമ്പൂര്‍ണ വിശുദ്ധീകരണം ലക്ഷ്യമിട്ടാണ് ഈ ധ്യാനം സംഘടിപ്പിച്ചിട്ടുള്ളത്.
പാപത്തിന്റെയും ശാപത്തിന്റെയും മേഖലകളില്‍ കുടുംബങ്ങള്‍ക്ക് വിടുതല്‍ നല്കുവാന് കൃപ ലഭിച്ചിട്ടുള്ള വൈദികനാണ് റവ. ഫാ. ഡൊമിനിക് വാളംനാല്‍. അദ്ധേഹത്തിന്റെ വിടുതല്‍ ശുശ്രൂഷ ധ്യാനങ്ങള്‍ കേരളത്തിന്റെ അകത്തും പുറത്തും ഏറെ പ്രശസ്തമാണ്. എം 40 മോട്ടോര്‍ വേയുടെ സമീപം 23 ഏക്കര്‍ വിസ്തൃതിയുള്ള മനോഹരമായ ഒരു<ആഞ>കോമ്പെ#ൌണ്ടില് ആണ് ധ്യാനം നടക്കുന്ന വൈക്ളിഫ് സെന്റര്‍. മുതിര്‍ന്നവര്‍ക്ക് 140 പൌണ്ടും കുട്ടികള്‍ക്ക് 75 പൌണ്ടുമാണ് ഫീസ്. ധ്യാനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉടന്‍തന്നെ റവ. ഫാ. ഇന്നസന്റ് പുത്തന്‍തറയില്‍ വി.സിയുമായി ബന്ധപ്പെടുക.
ഇമെയില്‍ വിലാസം:frinnocent@gmail.com
ഫോണ്‍: 07400 847090
വൈക്ളിഫ് സെന്ററിന്റെ വിലാസം: Wycliffe Centre, Horsleys Green, High Wycombe, Bucks HP14 3XL
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല