മലയാള സിനിമയും നിര്‍മ്മാതക്കളും നിത്യാമേനോന്‍ എന്ന നടിക്ക് വിലക്ക് കല്‍പ്പിച്ച് അകറ്റനിര്‍ത്തുമ്പോള്‍ കന്നഡയിലെ അഭിനയ സാധ്യത തേടുകയാണ് യുവനടി. നാഗശേഖര്‍ സംവിധാനം ചെയ്യുന്ന മൈന എന്ന ചിത്രത്തില്‍ വികലാംഗയായ ഒരു യുവതിയുടെ വേഷമാണ് അവതരിപ്പിക്കുന്നത്. നിത്യയുടെ അഭിനയജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണിത്. ഈ ചിത്രം മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളില്‍ റിലീസ് ചെയ്യും.
ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സാധിക്കുന്ന ഒരേയൊരു നടി നിത്യാമേനോന്‍ ആണെന്ന് നാഗശേഖര്‍ പറയുന്നു. 35 കൊലപാതകങ്ങള്‍ നടത്തിയ പരമ്പര കൊലയാളിയുടെ കഥയാണ് നാഗശേഖര്‍ ഈ ചിത്രത്തിലൂടെ പറയുന്നത്. നൂറുകണക്കിന് കൊലക്കേസുകള്‍ അന്വേഷിച്ച അസിസ്‌റ്റന്റ് കമ്മീഷണര്‍ ബി ബി അശോക് കുമാറിന്റെ ജീവിതാനുഭവമാണ് ഈ സിനിമയ്‌ക്ക് പ്രമേയമാക്കുന്നത്. ഒരു ക്രിമനലിനോട് പൊലീസുകാരന് തോന്നാന്‍ പാടില്ലാത്ത വികാരമാണ് സഹതാപം. എന്നാല്‍ കാമുകിക്ക് വേണ്ടി 35ഓളം കൊല നടത്തിയ ക്രിമിനലിനെ രക്ഷപ്പെടാന്‍ അനുവദിക്കുന്നത് വരെ എത്തുന്നു ആ സഹതാപം.
ചേതന്‍ ആണ് പരമ്പര കൊലയാളിയുടെ വേഷത്തിലെത്തുന്നത്. തമിഴ് നടന്‍ ശരത് കുമാറാണ് അശോക് കുമാര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായി അഭിനയിക്കുന്നത്. ഗിരീഷ് കര്‍ണാടും ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നേരത്തെ ജോഷ്, സെവന്‍ ഒ ക്‌ളോാക്ക് എന്നീ രണ്ട് കന്നഡ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ നിത്യ അവതരിപ്പിച്ചിട്ടുണ്ട്. മൈന തത്സമയം പെണ്‍കുട്ടി’യാണ് മലയാളത്തില്‍ റിലീസായ നിത്യയുടെ ചിത്രം. അതേസമയം നിത്യ അഭിനയിക്കുന്ന ചിത്രങ്ങള്‍ വിതരണം ചെയ്യേണ്ട എന്ന തീരുമാനത്തിലാണ് മലയാള സിനിമയിലെ വിതരണക്കാരുടെ സംഘടന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല