ഇന്ന് പുലര്‍ച്ചെ മുതല്‍ ബ്രിട്ടനിലെ ക്ലോക്കുകളുടെ സൂചി ഒരു മണിക്കൂര്‍ മുന്‍പിലായാണ് ഓടുക എന്ന വിവരം നിങ്ങളും അറിഞ്ഞുകാണും. ബ്രിട്ടണിന്റെ വേനല്‍ സമയം അനുസരിച്ചാണ് ഈ സമയമാറ്റം നടത്തുക. പകല്‍ കൂടുതല്‍ സമയം ലഭിക്കുന്നതിനാണ് ഈ മാറ്റം നടപ്പിലാക്കുക. എന്നാല്‍ ഇത് പല ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴി വയ്ക്കും എന്ന് വിദഗ്ദ്ധരുടെ ഒരു സംഘം അഭിപ്രായപ്പെട്ടു. ഈ സമയ മാറ്റം മൂലം ഹൃദയാഘാതം വരെ വന്നേക്കാം എന്നാണു ഇവര്‍ പറയുന്നത്. അലബാമ യൂണിവേര്‍സിറ്റിയിലെ ഡോക്ടറായ പ്രൊ:മാര്‍ടിന്‍ യങ്ങ് ശരീരത്തിന്റെ പ്രതികരണം എങ്ങിനെ ആകും എന്ന് വിശദീകരിച്ചു. ശരീരത്തിലെ സിര്‍കാടിയന്‍ താളത്തിന് മാറ്റം സംഭവിക്കുന്നതിലൂടെയാകും പ്രശ്നങ്ങള്‍ ആരംഭിക്കുക.
ഹൃദയാഘാതത്തിനുള്ള സാധ്യത പത്തു ശതമാനമെങ്കിലും മാര്‍ച്ചിലെ ഈ സമയമാറ്റം വര്‍ദ്ധിപ്പിക്കും എന്ന് ഇവര്‍ പറയുന്നു. ഒക്ടോബറിലെ സമയമാറ്റം അതായതു ഒരു മണിക്കൂര്‍ പിന്നോട്ട് വരുന്നത് ഹൃദയാഘാത സാധ്യത കുറക്കുകയും ചെയ്യുന്നു. കൂടുതല്‍ നേരത്തെ എഴുന്നേറ്റ് ജോലിക്ക് പോകുന്നത് ഹൃദയാഘാത സാധ്യത വര്‍ദ്ധിപ്പിക്കും. ഉറക്കത്തിലെ മാറ്റം, സര്‍ക്കാടിയന്‍ താളം, പ്രതിരോധ വ്യവസ്ഥ എന്നിവയെല്ലാം ഈ കാര്യത്തില്‍ വ്യത്യാസപ്പെടുന്നുണ്ട്. ദിവാന്ധന്‍ ആയവര്‍ക്കും കൂടുതല്‍ ബുദ്ധിമുട്ട് കാണും.
ശരീരത്തിലെ ഓരോ കോശങ്ങള്‍ക്കും അവരുടെതായ വ്യവസ്ഥയും താളങ്ങളുമുണ്ട്. അതില്‍ വരുത്തുന്ന ചെറിയ മാറ്റങ്ങള്‍ പോലും ശരീരത്തില്‍ വലുതായിട്ടായിരിക്കും പ്രതിഫലിക്കുക. പിന്നീട് ഇത് ക്രമീകരിക്കുന്നതിനു സമയം അധികം എടുക്കുന്നു. നമ്മള്‍ കരുതുന്നത് പോലെ ഒരു മണിക്കൂര്‍ മുന്‍പ് നമുക്ക് ഉറങ്ങാന്‍ സാധിക്കുകയില്ല എന്നതാണ് മറ്റൊരു പ്രശ്നം. കൃത്യമായി ഉറങ്ങിക്കൊണ്ടിരുന്ന നാം ഈ മണിക്കൂര്‍ പ്രശ്നത്തില്‍ പിറ്റേ ദിവസം ക്ഷീണിതനാകുന്നു. നമ്മുടെ പ്രതിരോധ ശേഷി വരെ ഇതിനാല്‍ ബാധിക്കപ്പെടും എന്ന് എലികളില്‍ ഈയടുത്ത് നടത്തിയ പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല