ദക്ഷിണേന്ത്യയെ മുഴുവന്‍ ഒരുകാലത്ത് തന്റെ കാമോദ്ദീപകമായ കണ്ണുകളില്‍ തളച്ചിട്ട സില്‍ക്ക് സ്മിത പുനര്‍ജ്ജനിക്കുന്നു. സ്മിതയുടെ വ്യക്തിജീവിതവും സിനിമാജീവിതവും വിഷയമാകുന്ന ചിത്രത്തില്‍ സ്മിതയുടെ വേഷത്തിലെത്തുന്നത് വിദ്യാബാലന്. ഏക്താ കപൂര്‍ നിര്‍മ്മിക്കുന്ന സിനിമയുടെ പേര് ‘ദി ഡേര്‍ട്ടി പിക്ചര്‍’.
വര്‍ഷങ്ങള്‍ നീണ്ടുനിന്ന വിജയകരമായ സിനിമാജീവിതത്തിനൊടുവില്‍, 1996ല്‍ ചെന്നൈയിലെ അപ്പാര്‍ട്ടുമെന്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ സില്‍ക്ക് സ്മിതയെ കണ്ടെത്തുകയായിരുന്നു. അവര്‍ ജീവിച്ചിരുന്നപ്പോള്‍ ആ ജീവിതത്തെ ചുറ്റിനിന്ന ദുരൂഹത മരണത്തിന് 14 വര്‍ഷത്തിന് ശേഷവും തുടരുകയാണ്. ഈ പ്രമേയമാണ് വിദ്യാ ബാലനെ നായികയാക്കി മിലന് ലുത്രിയ സംവിധാനം ചെയ്യുന്നത്.
വണ്‍സ് അപ്പോള്‍ എ ടൈം ഇന്‍ മുംബൈ എന്ന ചിത്രത്തിലൂടെ വരദരാജ മുതലിയാരുടെയും ഹാജി മസ്താന്റെയും ദാവൂദ് ഇമ്രാഹിമിന്റെയുമൊക്കെ ജീവിതകഥ സ്ക്രീനില്‍ വരച്ചിട്ട മിലന് ലുത്രിയയുടെ ‘സില്‍ക്ക് സ്മിത’ വ്യാഖ്യാനത്തിന് കാത്തിരിക്കുകയാണ് ബോളിവുഡ്, ഒപ്പം തെന്നിന്ത്യയും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല