1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 25, 2012

ദിവസം നമ്മള്‍ എന്ത് ചെയ്യുന്നു എന്ത് ചെയ്യുന്നില്ല എന്നതിനെ ആശ്രയിക്കുന്നുണ്ട് നമ്മുടെ തടി, ഭാരം എന്നിവ. കൃത്യമായി ഭക്ഷണം
നിയന്ത്രിക്കുന്നവരുടെയും വ്യായാമം ചെയ്യുന്നവരുടെയും തടി കൃത്യമായിയിരിക്കുന്നത് കണ്ടിട്ടില്ലേ? ഭാരം കുറക്കുവാനായി ഒരു ദിവസത്തെ നമുക്ക് എങ്ങിനെ ഒരുക്കാം എന്ന് നോക്കാം.

6-9AM

കഫീന്‍
കാപ്പി കുടിക്കുന്നതും കോള കുടിക്കുന്നതും തടി കൂടുവാനെ സഹായിക്കൂ. അതില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ ആണ് ഇതിനായി ശരീരത്തെ സഹായിക്കുക. ഇത് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്നു. ഇതിന്റെ പ്രധാന ധര്‍മ്മം കൊഴുപ്പ് സംഭരിക്കുവാന്‍ ഓരോ കൊഷതെയും സജ്ജമാക്കുക എന്നതാണ്.

നടക്കുക
രാവിലെത്തന്നെ നന്നായി നടക്കുന്നത് ഒരളവു വരെ എല്ലാ അസുഖങ്ങളും കുറയ്ക്കും. തടി കുറയുന്നതിനും നടക്കുന്നത് സഹായിക്കുന്നു. രാവിലെ ലഭിക്കുന്ന പ്രകാശരശ്മികളും ചര്‍മ്മത്തിന് സംരക്ഷണം നല്‍കുന്നു. ശരീരോപചയങ്ങള്‍ക്ക് കൂടുതല്‍ ഉന്മേഷം നല്‍കുവാനും ഇതു സഹായിക്കുന്നു.

ധാന്യഭക്ഷണങ്ങള്‍
നമ്മള്‍ കഴിക്കുന്ന ഭക്ഷണം അനുസരിച്ചാണ് മിക്കവാറും നമ്മുടെ തടി വ്യത്യാസപ്പെടുക. കൊഴുപ്പ് കുറഞ്ഞ ഭക്ഷണം കഴിക്കുന്നത്‌ ഭാരം കുറക്കുക തന്നെ ചെയ്യും. വാല്നട്ടും പാലും ചേര്‍ന്ന ഭക്ഷണം കഴിക്കുക. സോയ, പാല്‍,ബദാം തുടങ്ങിയവയും ഇതിനായി ഉപയോഗിക്കാവുന്നതാണ്. പഴ വര്‍ഗങ്ങും കൊഴുപ്പ് കുറയ്ക്കുവാന്‍ മികച്ചതാണ്.

10-12 pm

ലഘു ഭക്ഷണം
ചെറിയ രീതിയിലുള്ള ലഘു ഭക്ഷണം കഴിക്കാവുന്ന സമയം. ബ്ലൂബറി,കായ്കള്‍ എന്നിവ കൊണ്ടുള്ളതായാല്‍ അത്യുത്തമം.

12-2pm

സൂപ്പ്‌
വയര് ഒഴിച്ചിട്ടാല്‍ ആണ് വലിയ രീതിയില്‍ ഭക്ഷണം കഴിക്കേണ്ടതായി വരിക. പകരം കുറേശ്ശെ കുറേശ്ശെ ആയി ഭക്ഷണം കഴിച്ചാല്‍ മതിയാകും. ചെറിയ ഒരു കപ്പു സൂപ്പ്‌ ലഞ്ചിനു മുന്‍പ് കഴിക്കുന്നത്‌ പിന്നീട് കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നും എഴുന്നൂറ് കാലറി വരെ കുറയ്ക്കും. കൊഴുപ്പ് കൂടിയ ഭക്ഷണം ഒഴിവാക്കുക. പച്ചക്കറികള്‍ നന്നായി ഉപയോഗിക്കുക.

2-4 pm

ഗ്രീന്‍ ടി
ചോക്ലേറ്റ്‌ കഴിക്കുന്നതിനു പകരം ഒരു ഗ്രീന്‍ ടീയും ആപ്പിളും കഴിച്ചു നോക്കൂ. വിശപ്പും മാറും ഭാരവും കുറയും. ചോക്ലേറ്റ്‌ പോലെയുള്ള ഭക്ഷണങ്ങള്‍ ഭാരവും തടിയും വര്‍ദ്ധിപ്പിക്കും. ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഒക്സിടന്റ്റ്‌സ് ആരോഗ്യത്തിനു ഗുണം ചെയ്യും എന്ന് മാത്രവുമല്ല ഈ വകയില്‍ 7000 കലോറി വരെ ലാഭിക്കുകയുമാകാം.

5-8PM

ചിലര്‍ക്ക് വൈന്‍ കുടിക്കുന്ന സ്വഭാവം ഉണ്ടാകും. അത് നിര്‍ബന്ധമാണെങ്കില്‍ അത് രാത്രി ഏഴു മണിക്കുള്ളില്‍ കഴിക്കുക. ഭക്ഷണം കഴിച്ചതിനു ശേഷം കഴിക്കുന്നതാണ് ഉത്തമം. അല്ലാതെയാകുമ്പോള്‍ ഒഴിഞ്ഞ വയറില്‍ കൂടുതല്‍ വിശപ്പ്‌ ഉണ്ടാക്കി ഭക്ഷണം അധികം കഴിക്കുന്നതിനു ഇത് ഇടയാക്കും. പിന്നീട് ഇത് ഉറക്കത്തിനു പ്രശ്നമുണ്ടാക്കും.

പച്ചക്കറികള്‍
രാത്രി ഭക്ഷണത്തില്‍ നാം കഴിക്കുന്ന ബ്രെഡ്‌, അരി, ഉരുളക്കിഴങ്ങ് തുടങ്ങിയവ ഇന്‍സുലിന്‍ കൂടുതല്‍ ഉണ്ടാകുന്നതിനു കാരണമാകും അതിനാല്‍ രാത്രി ഭക്ഷണത്തില്‍ പച്ചക്കറികള്‍ പരമാവധി ഉള്‍പ്പെടുത്തുക. മത്സ്യവും മാംസത്തിനേക്കാള്‍ നല്ല തിരഞ്ഞെടുപ്പ്‌ ആകും.

9-11 pm

കിടക്കയിലേക്ക്
അധികം ഉറങ്ങാതിരിക്കുന്നത് ഗ്രെലിന്‍ എന്ന ഹോര്‍മോണിന്റെ അമിത ഉത്പാദനത്തിന് വഴിവയ്ക്കുന്നു. ഇത് ഭക്ഷണം കൂടുതല്‍ കഴിക്കുവാന്‍ ഇടയാക്കുന്നു. 68183 പേരില്‍ നടത്തിയ ഗവേഷണത്തിലാണ് ഈ കാര്യം വെളിവായത്. അതിനാല്‍ നന്നായി ഉറങ്ങി മെലിയൂ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.