എം.എം.എ യുടെ വനിതാ വിഭാഗം നേതൃത്വത്തില്‍ ഇന്റര്‍നാഷണല്‍ വിമന്‍സ് ഡേയുടെ ഭാഗമായി വനിതാ ദിനം ആഘോഷിച്ചു. വൈസ് പ്രസിഡണ്ട് മേഘല ഷാജിയുടെ അധ്യക്ഷതയില്‍ കൂടിയ പരിപാടിയില്‍ എംഎംഎയുടെ അംഗങ്ങളായ വനിതകള്‍ സെന്റ് റിച്ചാര്‍ഡ്സ് പാരിഷ് ഹാളില്‍ ശനിയാഴ്ച്ച പതിനേഴാം തീയ്യതി രാവിലെ പതിനൊന്ന് മുതല്‍ ഒരു മണി വരെ പരിപാടികളില്‍ പങ്കെടുത്തു.
മുഖാമുഖം നടന്ന ചര്‍ച്ചകളില്‍ പലവിധ വിഷയങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു. ആരോഗ്യകരമായ കുക്കിംഗ്, സൌന്ദര്യ സംരക്ഷണം, ഫാഷന്‍ മുതലായവ ഇതില്‍ ചിലത് മാത്രം. ഒപ്പം കുട്ടികള്‍ക്ക് മലയാളം ഭാഷാ പഠനത്തിനുള്ള സാഹചര്യത്തെക്കുറിച്ചും ചര്‍ച്ച ചെയ്തു.ഇതുപോലുള്ള പരിപാടികള്‍ ഇനിയും സംഘടിപ്പിക്കുകയും അംഗങ്ങളുടെ കുടുംബങ്ങളുമായി കൂടുതല്‍ അടുത്ത് സഹകരിക്കുവാന്‍ സഹായകമാകുമെന്ന് പങ്കെടുത്ത എല്ലാവരും അഭിപ്രായപ്പെട്ടു. അസോസിയേഷന്‍ ഭാരവാഹികള്‍ പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്ക്കും നന്ദി രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല