ഇന്ന് വാഹനത്തിന്റെ ഇന്ധന ടാങ്ക് നിറയാന്‍ കുറഞ്ഞത് 100 പൌണ്ടെങ്കിലും ചിലവാക്കേണ്ട സ്ഥിതിയാണ് ബ്രിട്ടനില്‍ ജീവിക്കുന്നവര്‍ക്ക്. ഒരു ലിറ്റര്‍ പെട്രോളിന് 1.40 പൌണ്ട് ആണ് ഇപ്പോഴത്തെ വില. ഇത് വരെയുള്ള റെക്കോര്‍ഡുകള്‍ മുഴുവന്‍ തിരുത്തിക്കുറിച്ചാണ് പെട്രോള്‍ ഈ വിലയിലേക്ക് ഉയര്‍ന്നത്. കൃത്യമായ വില പെട്രോളിന് 140.20 പെന്‍സും ഡീസലിന് 146.72 പെന്‍സും ആണ്.
അതേസമയം ആഗസ്തില്‍ വില 3.62 പെന്‍സ് വീണ്ടും ഉയരും എന്നാണു കണക്കാക്കപ്പെടുന്നത്. അതായത് അമ്പതു ലിറ്റര്‍ പെട്രോളിന് 1.81 പൌണ്ട് കണക്കില്‍ വില ഉയരും. അഞ്ചു വര്‍ഷം മുന്‍പ് ലിറ്ററിന് വെറും 89 പെന്‍സ് മാത്രം ഉണ്ടായിരുന്നത് 2009 വരെ വില ഒരു പൌണ്ടിന് താഴെ നിലനിര്‍ത്തുന്നതിനു സര്‍ക്കാരിന് സാധിച്ചിരുന്നു. ഇപ്പോള്‍ വലിയ വാഹങ്ങളുടെ ടാങ്ക് നിറക്കുന്നതിന് ഏകദേശം നൂറു പൌണ്ട് എങ്കിലും കൊടുക്കേണ്ട അവസ്ഥയാണ്.
ഇന്ധന വില ഉയര്‍ന്നതെങ്ങിനെ?
നികുതി തന്നെയാണ് ഇപ്പോഴും വില്ലന്‍. നികുതിയിനത്തില്‍ 63% വില ഉയര്‍ന്നപ്പോള്‍ ബാക്കി 32% വില ഉയര്‍ന്നത് അതിലെ ഓയില്‍ മിശ്രിതത്തിനായിരുന്നു. ഒരു ലിട്ടറിലെ 139.67പെന്‍സില്‍ 57.95പെന്‍സ് ഇന്ധന നികുതിയായും 23.28 വാറ്റ് നികുതിയായും 52 പെന്‍സ് വോള്സെയിലായും 1.5 പെന്‍സ് ബയോ ഫ്യൂവലിനും പോകുന്നു. ഗതാഗതത്തിനും ലാഭത്തിനുമായി വെറും 4.94 പെന്‍സ് മാത്രമാണ് ഇതില്‍ കൂട്ടി ചേര്‍ക്കുന്നത്.
കാരണങ്ങള്‍
നികുതി കൂടിയതും ഓയില്‍ വില ഉയര്‍ന്നതും മിഡില്‍ ഈസ്റ്റിലെ ഇന്ധന വില വര്‍ദ്ധിപ്പിച്ചു. യു.എസ് സാമ്പത്തികം തകര്‍ന്നതും വില കൊടുന്നതിനു മറ്റൊരു കാരണമായി. ഈ ബഡ്ജറ്റിലും നികുതിയിളവ് ലഭിക്കില്ല എന്നറിഞ്ഞതോടെ വീണ്ടും വില വര്‍ദ്ധിക്കും എന്ന് തന്നെയാണ് കേന്ദ്രങ്ങള്‍ അറിയിച്ചത്. പൌണ്ട് എന്ന നാണയത്തിന്റെ ക്ഷീണവും ഒരു പരിധി വരെ വില ഉയരുന്നതിനു കാരണം ആയിട്ടുണ്ട്.
യുകെയില്‍ ഹാംബര്‍സൈഡ് യോര്‍ക്ക്ഷയര്‍ എന്നിവിടങ്ങളിലാണ് ഇപ്പോള്‍ പെട്രോള്‍ വിലക്കുറഞ്ഞു ലഭിക്കുന്നത്. യൂറോപ്പില്‍ സ്പെയിനില്‍ ആണ് കുറഞ്ഞ വിലക്ക് പെട്രോള്‍ ലഭിക്കുന്ന ഇടം. 120.06 പെന്‍സ് ആണ് പെട്രോള്‍ വില. ഡീസലിന് 115.05പെന്‍സ് ഡീസലിനും ഉണ്ട്. അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡൈഓക്സൈഡ് അളവ് കുറഞ്ഞത് കാരണം പല യൂറോപ്യന്‍ രാജ്യങ്ങളും ഇന്ധനനികുതി കുറച്ചിട്ടുണ്ട്. നോര്‍വെയില്‍ പെട്രോള്‍ വില ലിറ്ററിന് 164.28 പെന്‍സ് ആണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല