ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റര്‍ സിറ്റി സ്റോക് സിറ്റിയെ സമനിലയില്‍ പിടിച്ച് പോയിന്റ് പട്ടികയുടെ തലപ്പത്ത് തിരിച്ചെത്തി. എന്നാല്‍, വിലപ്പെട്ട രണ്ടു പോയിന്റ് നഷ്ടപ്പെടുത്തിയാണ് സിറ്റി സ്റോക് സിറ്റിയുമായി പോയിന്റ് പങ്കുവച്ചു പിരിഞ്ഞത്. ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷമാണ് എതിരാളിയുടെ മൈതാനത്ത് മാഞ്ചസ്റര്‍ സിറ്റി സമനില പൊരുതിനേടിയത്. നിലവില്‍ ചിരവൈരികളായ മാഞ്ചസ്റര്‍ യുണൈറ്റഡിനും മാഞ്ചസ്റര്‍ സിറ്റിക്കും 70 പോയിന്റ് വീതമാണുള്ളത്.
ഗോള്‍ ശരാശരിയില്‍ സിറ്റി ഒന്നാം സ്ഥാനത്തെത്തുകയായിരുന്നു. എന്നാല്‍, സിറ്റിയേക്കാള്‍ ഒരു മത്സരം കുറവേ യുണൈറ്റഡ് കളിച്ചിട്ടുള്ളൂ എന്നത് ഫെര്‍ഗൂസന്റെ ചുവന്ന ചെകുത്താന്മാര്ക്ക് അനുകൂലഘടകമാണ്. മറ്റു മത്സരങ്ങളില്‍ ആഴ്സണല്‍ 3-0 ന് ആസ്റണ്‍ വില്ലയേയും വിഗാന് അത്ലറ്റിക്സ് 2-1 ന് ലിവര്‍പൂളിനെയും ബോള്ട്ടന് ഇതേ ഗോള്‍ വ്യത്യാസത്തില്‍ ബ്ളാക്ബേണിനെയും പരാജയപ്പെടുത്തി. നോര്‍വിച്ച് സിറ്റി 2-1 ന് വോള്വര്ഹാംടണിനെയും സണ്ടര്‍ലന്‍ഡ് 3-1 ന് ക്വീന്‍സ് പാര്‍ക്കിനെയും എവര്ട്ടന് 2-0 ന് സ്വാന്‍സീ സിറ്റിയെയും മറികടന്നു.
മാഞ്ചസ്റര്‍ യുണൈറ്റഡുമായി ഇഞ്ചോടിഞ്ചു കിരീടപോരാട്ടം നടത്തുന്ന മാഞ്ചസ്റര്‍ സിറ്റിക്ക് ഇരുട്ടടിയായി സ്റോക് സിറ്റിയുമായുള്ള സമനില. സ്റോക്കിന്റെ മൈതാനത്തിറങ്ങിയ മാഞ്ചസ്റര്‍ ടീമിന് ആദ്യ പകുതിയില്‍ ഗോള്‍ കണ്െടത്താനായില്ല. 59-ാം മിനിറ്റില്‍ പീറ്റര്‍ ക്രൌച്ച് സ്റോക് സിറ്റിക്കായി ഗോളും നേടിയതോടെ മാഞ്ചസ്റര്‍ സിറ്റി പരുങ്ങലിലായി. സെര്‍ജിയൊ അഗ്യൂറൊയെ കൂടാതെ ഇറങ്ങിയ സിറ്റിക്ക് സ്റോക്കിന്റെ പരുക്കന്‍ അടവുകള്കൂടിയായതോടെ മൈതാനത്ത് താളം കണ്െടത്താനായില്ല.
കാലിനു പരിക്കേറ്റതിനെത്തുടര്‍ന്നാണ് അര്‍ജന്റൈന്‍ താരമായ അഗ്യൂറൊയെ കൂടാതെ ടീമിനെ ഇറക്കാന്‍ സിറ്റി പരിശീലകന് റോബര്‍ട്ടൊ മാന്‍സിനി നിര്‍ബന്ധിതനായത്. ഒരു ഗോളിനു പിന്നിലായതോടെ ഗോള്‍ തിരിച്ചടിക്കാനുള്ള തത്രപാടിലായി സിറ്റി. 74-ാം മിനിറ്റില്‍ ബാരിക്കു പകരം മാന്‍സിനി കാര്‍ലോസ് ടെവസിനെ കളത്തിലിറക്കി ആക്രമണത്തിനു മൂര്‍ച്ചകൂട്ടി. 76-ാം മിനിറ്റില്‍ യയ ടുറെ സിറ്റിയെ സമനിലയിലെത്തിച്ചു. സ്റോക് സിറ്റിയുടെ പ്രതിരോധനിരക്കാരില്‍ നിന്നു ലഭിച്ച പന്ത് നാല്പതു വാര ദൂരെനിന്ന് ടുറെ ഗോള്‍വലയിലാക്കി. മാഞ്ചസ്റര്‍ സിറ്റി -1, സ്റോക് സിറ്റി-1.
ലിവര്‍പൂളിനെ അവരുടെ കാണികളുടെ മുന്നില്‍വച്ച് അട്ടിമറിച്ച് വിഗാന് അത്ലറ്റിക് വിലപ്പെട്ട മൂന്നു പോയിന്റ് സ്വന്തമാക്കി. 2-1 നാണ് വിഗാന് ലിവര്‍പൂളിനെ മുക്കിയത്. ഷോണ്‍ മലൂണിയുടെ പെനാല്‍റ്റി ഗോളിലൂടെ 29-ാം മിനിറ്റില്‍ മുന്നില്‍ക്കടന്ന വിഗാനെ 46-ാം മിനിറ്റില്‍ ലൂയിസ് സുവാരസിന്റെ ഗോളിലൂടെ ലിവര്‍പൂള്‍ സമനിലയില്‍ പിടിച്ചു. എന്നാല്‍, 62-ാം മിനിറ്റില്‍ ഗാരി ക്ളാഡ്വെല് വിഗാന്റെ ജയം കുറിച്ച ഗോള്‍ സ്വന്തമാക്കി. സ്വന്തം തട്ടകമായ എമിറേറ്റ് സ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആഴ്സണല്‍ ഏകപക്ഷീയമായ മൂന്നു ഗോളിന് ആസ്റണ്‍ വില്ലയെ തകര്‍ത്തു. കിരണ്‍ ഗിബ്സ് (16), തിയൊ വാല്‍കോട്ട് (25), മൈക്കല്‍ അര്ടെട (90) എന്നിവരാണ് ഗണ്ണേഴ്സിനായി ഗോള്‍ സ്വന്തമാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല