ബാല സജീവ് കുമാര്‍ (യുക്മ പി ആര്‍ ഒ )
യുക്മ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്ലാന്‍ഡ്‌സ് റീജിയനില്‍ നിന്നും കേരള കള്‍ച്ചറല്‍ അസ്സോസിയേഷന്‍ റെഡ്ഡിച്ച് യുക്മയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനു തീരുമാനമായി. പ്രസിഡന്റ് പോള്‍ ജോസഫ്, വൈസ് പ്രസിഡന്റ് മാത്യു വര്‍ ഗീസ്,സെക്രട്ടറി റെജി ജോര്‍ ജ്ജ്, ജൊയിന്റ് സെക്രട്ടറിമാരായ രാജിമോന്‍ നാരായണന്‍, ജസ്റ്റിന്‍ ജോസഫ് ട്രഷറര്‍ ലിസോമോന്‍ ജോര്‍ജ്ജ് എന്നിവരുടെ നേത്രുത്വത്തിലുള്ള അസ്സോസിയേഷന്റെ ഭരണസമിതിയാണ് ഇക്കഴിഞ ദിവസത്തെ യോഗത്തില്‍ ഈ
സുപ്രധാന തീരുമാനം കൈക്കൊണ്ടത്.
യുകെയിലെ മുഴുവന്‍ മലയാളികളെയും അവരുടെഅസ്സോസിയേഷനുകളുടെ ഏകീകരണത്തിലൂടെഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്ന യുക്മയുടെആശയം തങ്ങളെ ഒത്തിരി സ്വാധീനിച്ചതായി അവര്‍ അറിയിച്ചു. കൂടാതെ കലാമേള, കായികമേള, നാഷണല്‍ – റീജിയണല്‍ മീറ്റുകള്‍ എന്നിങനെ ജാതി-മത-വര്‍ഗ്ഗ വ്യത്യാസത്തിലോ കേരളത്തില്‍ ജനിച്ച പ്രദേശത്തിന്റെ അടിസ്ഥാനത്തിലോ ആരെയും മാറ്റി നിര്‍ത്താതെ എല്ലാവര്‍ക്കും ഒത്തുചേരുന്നതിനും പങ്കെടുക്കുന്നതിനും സൌഹ്രുദം പങ്കുവക്കുന്നതിനും അവസരമൊരുക്കുന്നതും അടക്കമുള്ള യുക്മയുടെ പ്രവര്‍ത്തനങ്ങളെ വളരെ വിലമതിക്കുന്നതായും റെഡ്ഡിച്ച് കേരള കള്‍ച്ചറല്‍ അസ്സോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
യുക്മ പോലുള്ള നാഷണല്‍ ഓര്‍ഗനൈസേഷനുകള്‍ പ്രവാസികളുടെ സാമൂഹികവും സാംസ്കാരികവുമായ ഉന്നമനത്തിനു അത്യന്താപേക്ഷിതമാണെന്ന് തിരിച്ചറിവുണ്ടായി എല്ലാ മലയാളി സംഘടനകളും യുക്മയില്‍ അംഗങളായി ചേര്‍ന്ന് സമൂഹത്തിനും സംഘടനക്കും ശക്തി പകരണമെന്ന് റെഡ്ഡിച്ച് കേരള കള്ച്ചറല്‍ അസ്സോസിയേഷനേ യുക്മയിലേക്ക് സ്വാഗതം ചെയ്തു സംസാരിക്കവെ യുക്മ നാഷണല്‍ വൈസ് പ്രസിഡന്റ് വിജി കെ പി ആഹ്വാനം ചെയ്തു.
യുക്മ ഈസ്റ്റ് ആന്റ് വെസ്റ്റ്മിഡ് ലാന്ഡ്സ് റീജിയണല്‍ പ്രസിഡന്റ് ശ്രീ ഇഗ്നേഷ്യസ് പേട്ടയില്‍ റെഡ്ഡിച്ച് അസ്സോസിയേഷനെ യുക്മ ഈസ്റ്റ് ആന്റ് വെസ്റ്റ് മിഡ്ലാന്ഡ്സ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതായും എല്ലാ മെംബര്‍ അസ്സോസിയേഷനുകള്‍ക്കും വേണ്ടി എല്ലാ അനുമോദനങളും നേരുന്നതായും അറിയിച്ചു.
ഈ റീജിയനില്‍ നിന്നും ഇനിയും യുക്മയില്‍ ചേരാതെ വിട്ടു നില്ക്കുന്ന ഡെര്‍ബി പോലെയുള്ള അസ്സോസിയേഷനുകളും യുക്മയില്‍ ചേര്‍ന്ന് അവരുടെ അംഗങള്‍ക്കും യുക്മ ഒരുക്കുന്ന അവസരങളില്‍ പങ്കാളികളാവുന്നതിനുള്ള അവസരം സംജാതമാക്കേണ്ടതാണെന്നും ചില ഭരണസമിതി അംഗങളുടെ താലപ്പര്യ സംരക്ഷണത്തിനു വേണ്ടി മാത്രം യുക്മയില്‍ ചേരാതെ റീജിയണല്‍ നാഷണല്‍ വേദികള്‍ തങളുടെ അംഗങള്‍ക്ക് അവസരം നിഷേധിക്കുന്നത് ന്യായീകരിക്കത്തക്കതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല