1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 26, 2012

ശ്രീരാം പൊന്നപ്പന്‍

ഡോര്‍സെറ്റ് മലയാളി അസോസിയേഷന്റെ അഭിമാനതാരം ജോസ്നി ജോസ്‌ വ്യത്യസ്തമായ നൃത്ത വിസ്മയങ്ങളിലൂടെ യുകെയിലെ കീഴട്ക്കിയുള്ള മുന്നേറ്റം തുടരുന്നു. ഈ കഴിഞ്ഞ എഷ്യാനെറ്റ് ടാലന്റ് കണ്ടസ്റ്റില്‍ പങ്കെടുത്ത രണ്ട്‌ ഇനങ്ങളിലും (ജൂനിയര്‍ ക്ലാസിക്കല്‍ ആന്‍ഡ്‌ സിനിമാറ്റിക്) ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് ഈ കൊച്ചുമിടുക്കി ഏവരുടെയും ശ്രദ്ധ പിടിച്ചുപ്പറ്റിയത്.

പ്രശസ്ത നടിയും അതിലുപരി ഗായികയുമായ മമ്ത മോഹന്‍ദാസില്‍ നിന്നും എഷ്യാനെറ്റ് ടാലന്റ് ഷോയുടെ പുരസ്കാരങ്ങള്‍ എട്ടുവനഗാന്‍ സാധിച്ച സന്തോഷത്തിലാണ് ജോസ്നി ജോസ്‌. ജോസ്നി ജോസിന്റെ ഈ അഭിമാന നേട്ടത്തില്‍ ഡി.എം.എയുടെ പ്രസിഡണ്ട് സ്റ്റീഫന്‍ ജോസഫ്‌ പ്രത്യേകം അനുമോദിക്കുകയും തുടര്‍ന്നു എല്ലാ എക്സിക്യൂട്ടീവ്‌ അംഗങ്ങളും അഭിനന്ദനങ്ങള്‍ അറിയിക്കുകയുമുണ്ടായി.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഡിഎംഎ, യുക്മ, നാഷണല്‍ ആന്‍ഡ്‌ റീജിയന്‍, എഷ്യാനെറ്റ് തുടങ്ങീ യുകെയുടെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കുന്ന മത്സരയിനങ്ങളില്‍ എല്ലാം തന്നെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് ജോസ്നി മടങ്ങാറുള്ളൂ. കൊല്ലത്ത് നിന്നുള്ള ജോസ്‌ തോമസ്‌ – ജോനിസ്‌ ജോസ്‌ ദാമ്പതികലുറെ മകളായ ജോസ്നി ജോസ്‌ പൂളിലെ ലോങ്ങ്‌ഫ്ലീറ്റ് സ്കൂളില്‍ ആറാം ക്ലാസ്‌ വിദ്യാര്‍ഥിനിയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.