നോര്‍ത്ത് ഈസ്റ്റ്: സന്ദര്‍ലാന്‍ഡില്‍ മെയ് ഏഴ് തിങ്കളാഴ്ച്ച രാവിലെ 9 മുതല്‍ 4 വരെ നടക്കുന്ന ഒന്നാം നോര്‍ത്ത് ഈസ്റ്റ് കണ്വെന്ഷന് മുന്നോടിയായി ശ്രുശ്രൂഷയുടെ വിജയത്തിനായി വിശ്വാസ സമൂഹം ഒന്നടങ്കം ഉപവാസ പ്രാര്‍ത്ഥനകള്‍ക്ക് മാര്‍ച്ച് 28 ന് തുടക്കം കുറിക്കുന്നു.
ഫാ.സജി തോട്ടത്തിലിന്റെ നേതൃത്വത്തില്‍ കൂടിയ പ്രാര്‍ത്ഥന കൂട്ടായ്മയില്‍ നോര്‍ത്ത് ഈസ്റ്റിലെ എല്ലാ മാസ് സെന്ററുകളിലെയും വിശ്വാസികള്‍ പങ്കെടുത്തു. തുടര്‍ന്നു നടന്ന ചര്‍ച്ചകളില്‍ ശ്രുശ്രൂഷ വിജയത്തിന് നേതൃത്വം നല്കാന് ഒരു ടീമിനെ തെരഞ്ഞെടുക്കുകയും തുടര്‍ച്ചയായ മധ്യസ്ഥ പ്രാര്‍ഥനകള്‍ നടത്തുവാനും തീരുമാനിച്ചു.
നോര്‍ത്ത് ഈസ്റ്റില്‍ നടക്കുന്ന സെഹിയോന്‍ യുകെയുടെ നേതൃത്വത്തിലുള്ള ആദ്യ പ്രാര്‍ത്ഥന യജ്ഞത്തിലേക്ക് ഏവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്യുകയും അവരുടെ പ്രാര്‍ഥനകള്‍ക്കായി അഭ്യര്‍ഥിക്കുകയും ചെയ്തു. കണ്വെന്ഷന് നടക്കുന്ന സ്ഥലം: സെന്റ്. ജോസഫ്സ് ചര്‍ച്ച്, മില്‍ഫീല്‍ഡ്, സന്ദര്‍ലാന്‍ഡ്, SR4 6HP
കൂടുതല്‍ വിവരങ്ങള്‍ക്ക്: Email- sunderlandconvention@gmail.com, Manoj- 07949504421, Dr.Gerald- 07861247929, Sojan- 07869112118, Binu- 07890023142, Reji – 07828151504, Alsion- 07931136243
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല