1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 26, 2012

ജോസ് മാത്യു

ബെല്‍ഫാസ്റ്റ്: യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ യു.കെ. റിജീയന്റെ ഈ വര്‍ഷത്തെ നോര്‍ത്തേണ്‍ അയര്‍ലണ്ട് മേഖലാകണ്‍വന്‍ഷന്‍ ബെല്‍ഫാസ്റ്റ്, സെന്റ് ഇഗനാത്തിയൊസ് ഏലിയാസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഏപ്രില്‍ രണ്ട്, മൂന്ന് തീയതികളില്‍ നടത്തപ്പെടുന്നു. യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ യു.കെ. റിജീയന്‍ സ്ഥാപിതമായതിനുശേഷം ആദ്യമായി മേഖലകള്‍ കേന്ദ്രീകരിച്ച് വിശുദ്ധ നോമ്പു കാലത്തു സംഘടിപ്പിക്കുന്ന ഈ കണ്‍വന്‍ഷന്‍ വിശ്വാസികള്‍ക്ക് ഏറെ അനുഗ്രഹപ്രദമായിരിക്കും. ഈ വര്‍ഷത്തെ കണ്‍വന്‍ഷന്‍ റവ. റോയി ജോര്‍ജ്, ( സെന്റ് മേരിസ് പള്ളി,കട്ടച്ചിറ) യുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്നു. തിങ്കളാഴ്ചയും,ചൊവ്വാഴ്ചയും വൈകിട്ട് 6.00 മണിക്ക് സന്ധ്യാ പ്രാര്‍ത്ഥനയും തുടര്‍ന്നു കണ്‍വന്‍ഷനും ക്രമീകരിച്ചിരിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

Secretary – Paul Kuriakose 07500709167
Treasurer – Saji George 07533029819

പള്ളിയുടെ വിലാസം.

Musgrave Park Hospital Chapel
20 Stockman’s Lane
Belfast BT9 7JB

മാഞ്ചസ്റ്ററില്‍ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകള്‍

സാബു ചുണ്ടക്കാട്ടില്‍

മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ ഈ വര്‍ഷത്തെ കഷ്ടാനുഭവ ആഴ്ച ശിശ്രൂഷകള്‍ 2012 ഏപ്രില്‍ ഒന്നു മുതല്‍ ആരംഭിക്കും. ഒരാഴ്ച നീസ്ഥുനില്‍ക്കുന്ന ശിശ്രൂഷകള്‍ താഴപ്പറയുന്ന ദിവസങ്ങളില്‍ ക്രമീകരിച്ചിരിക്കുന്നു.

ഏപ്രില്‍ 1 ഞായറാഴ്ച രാവിലെ 9.30 മുതല്‍ ഊശാനയുടെ ശിശ്രൂഷകളും, ഏപ്രില്‍ 4 ബുധനാഴ്ച വൈകിട്ട് 5.30 മുതല്‍ പെസഹായുടെ ശിശ്രൂഷകളും, ഏപ്രില്‍ 6 വെള്ളിയാഴ്ച രാവിലെ 9.00 മുതല്‍ ദുഖ വെള്ളിയഴ്ച ശിശ്രൂഷകളും, ഏപ്രില്‍ 7 ശനിയഴ്ച വൈകിട്ട് 5.00 മണി മുതല്‍ ഉയര്‍പ്പിന്റെ ശിശ്രൂഷകളും തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാനയും നടത്തപ്പെടുന്നു.

ഈ വര്‍ഷത്തെ കഷ്ടാനുഭവ ആഴ്ച ശിശ്രൂഷകള്‍ ഡെന്‍മാര്‍ക്കില്‍ നിന്നുള്ള ഫാ. എല്‍ദോസ് വട്ടപ്പറമ്പിലിന്റെ നേത്രത്ത്വത്തില്‍ നടത്തപ്പെടുന്നു വിശ്വാസികളെല്ലാവരും അവധികള്‍ നേരത്തേ ക്രമീകരിച്ച് ഈ വര്‍ഷത്തെ വിശുദ്ധവാര ശിശ്രൂഷകളില്‍ പങ്കെടുത്തനുഗ്രഹീതരാകേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്.
വികാരി ഫാ. പീറ്റര്‍ കുര്യാക്കോസ് 07588576048
സെക്രട്ടറി ബിജോയി ഏലിയാസ് 07588531911
ട്രഷറാര്‍. റജി. 07588585949

പള്ളിയുടെ അഡ്രസ് : St. Barnabas Church, Hurstville Road,
Chorlton, Manchester M21 8DJ

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.