ബാംഗ്ലൂര്‍: മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പിന്റെ ചെറുവിമാനക്കമ്പനിയായ മഹീന്ദ്ര എയറോസ്‌പേസ് വരുന്ന മാര്‍ച്ചോടെ തങ്ങളുടെ ആദ്യ വിമാനം പുറത്തിറക്കും. അഞ്ച് സീറ്റും എട്ട് സീറ്റുമുള്ള വിമാനങ്ങളാണ് മഹീന്ദ്ര എയറോസ്‌പേസ് നിര്‍മിക്കുന്നത്. അഞ്ച് സീറ്റുള്ള വിമാനമായിരിക്കും ആദ്യം പുറത്തിറക്കുക. ബാംഗ്ലൂരിലാണ് നിര്‍മാണ പ്ലാന്റ്.
സെസ്‌നാ വിമാനങ്ങളെക്കാള്‍ 20 ശതമാനം വിലക്കുറവായിരിക്കും തങ്ങളുടെ വിമാനങ്ങള്‍ക്കെന്ന് മഹീന്ദ്ര എയറോസ്‌പേസിന്റെ മേധാവി ഹേമന്ദ് ലൂത്ര പറഞ്ഞു.
സമ്പന്നര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും വ്യക്തിഗത ഉപയോഗത്തിനും കമ്പനി ആവശ്യത്തിനും ഉപയോഗിക്കാന്‍ കഴിയുന്നവയാണ് ഈ വിമാനങ്ങള്‍. എയര്‍ ടാക്‌സിയായും ടൂറിസം ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാം.
2009 ഡിസംബറില്‍ മഹീന്ദ്ര എയറോസ്‌പേസ് ജിപ്‌സ് എയറോ, എയറോസ്റ്റാഫ് ഓസ്‌ട്രേലിയ എന്നീ കമ്പനികളുടെ 75 ശതമാനം ഓഹരി സ്വന്തമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല