1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 27, 2012

മെച്ചപ്പെട്ട ജീവിത സാഹചര്യവും ഉയര്‍ന്ന വരുമാനമുള്ള ജോലിയും പ്രതീക്ഷിച്ചാണ് ബ്രിട്ടനിലേക്ക് മലയാളികള്‍ അടക്കമുള്ള വിദേശിയര്‍ പ്രധാനമായും കുടിയേറുന്നത്. അതിനാല്‍ തന്നെ ബ്രിട്ടണില്‍ നല്ല ശമ്പളം ലഭിക്കുന്ന പ്രൊഫഷനലുകള്‍ ഏതൊക്കെ എന്ന് ചോദിച്ചാല്‍ നമ്മള്‍ക്ക് ഏറെക്കുറെ ഒക്കെ ഉത്തരം പറയാന്‍ കഴിയും. എന്നാല്‍ ഏറ്റവും കൂടുതല്‍ ശമ്പളം ലഭിക്കുന്ന നഗരങ്ങള്‍ ഏതൊക്കെ എന്ന കാര്യത്തില്‍ നമ്മളില്‍ പലര്‍ക്കും അത്ര അറിവില്ല. നമുക്ക്‌ നോക്കാം ഈ നഗരങ്ങള്‍ ഏതൊക്കെയാണ് എന്ന്.

ലണ്ടന്‍ 43189 പൌണ്ട്

ബ്രിട്ടണിന്റെ തലസ്ഥാനമാണ് ഈ കാര്യത്തില്‍ ഒന്നാം സ്ഥാനത്ത്. ഒരാള്‍ക്ക്‌ ശരാശരി 43189 പൌണ്ട് എന്ന നിലയില്‍ ഇവിടെ ശമ്പളം ലഭിക്കുന്നുണ്ട്. നഗരത്തിന്റെ ചില ഭാഗങ്ങളില്‍ ഇത് 90930 പൌണ്ടും മറ്റിടങ്ങളില്‍ 53100 പൌണ്ടുമാണ്. ലണ്ടന് പുറത്തു ശമ്പളം 28439 എന്ന നിലയിലാണ് എന്നതും ശ്രദ്ധേയമാണ്. ബ്രിട്ടനെ താങ്ങി നിര്‍ത്തുന്ന വ്യവസായ നഗരമാണ് ലണ്ടന്‍ ഇവിടെ ഏകദേശം 330000 പേര്‍ ജോലി ചെയ്യുന്നുണ്ട്. അയ്യായിരം ബാങ്കുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. ഐ.ടി, ടെലികമ്മ്യൂണിക്കേഷന്‍, ഹോസ്പിറ്റാലിറ്റി എന്നിങ്ങനെയുള്ള മേഖലകളില്‍ ഒരു പിടി ജോലികള്‍ ഇവിടെ ഇന്ന് ലഭ്യമാണ്.

അബര്‍ഡീന്‍ 30818 പൌണ്ട്

ഓയില്‍ വ്യവസായത്തിന്റെ കേന്ദ്രമായിട്ടാണ് അബര്‍ഡീന്‍ അറിയപ്പെടുന്നത്. അതിനോടനുബന്ധിച്ച 3000 ത്തോളം വ്യവസായ ഇടങ്ങളില്‍ 30,000 പേരോളം ജോലി എടുക്കുന്നുണ്ട്. 1970 കളില്‍ ആണ് നോര്‍ത്ത്‌ സമുദ്രത്തിലെ ഓയില്‍ നിക്ഷേപം കണ്ടെത്തിയത്. അത് വരെ ഗ്രാനൈറ്റ്‌ സിറ്റി എന്ന പേരില്‍ ആയിരുന്നു അബര്‍ഡീന്‍ പ്രസിദ്ധനായിരുന്നത്. ഇത് വരെ ഈ ഓയില്‍ വിപണി 500,000 ഓളം ജോലികള്‍ ജനങ്ങള്‍ക്ക്‌ നല്‍കിയിട്ടുണ്ട്.

എഡിന്‍ബര്‍ഗ് 30174 പൌണ്ട്

ബ്രിട്ടണിന്റെ രണ്ടാമത്തെ സാമ്പത്തിക കേന്ദ്രമായിട്ടാണ് എഡിന്‍ബര്‍ഗിനെ എല്ലാവരും കണക്കാക്കുന്നത്. യൂറോപ്പിലെ തന്നെ നാലാമത്തെ സാമ്പത്തിക ശക്തികേന്ദ്രമാണ് എഡിന്‍ബര്‍ഗ്. ബാങ്കിംഗ് തുടങ്ങി മറ്റു സാമ്പത്തിക ഇടപാടുകാര്‍ ധാരാളമായി എഡിന്‍ബര്‍ഗില്‍ വ്യവസായങ്ങള്‍ നടത്തുന്നത് ഇവിടെ ജനങ്ങള്‍ക്ക്‌ ജോലിക്കുള്ള അവസരങ്ങള്‍ നല്‍കി. വിനോദസഞ്ചാരം ഇവിടെ പണം വാരുന്നതിനുള്ള മറ്റൊരു വിപണിയാണ്.

ഡെര്‍ബി 29802 പൌണ്ട്

ഈസ്റ്റ്‌ മിഡ്ലാന്‍ഡ്സിലെ ഈ നഗരം നിര്‍മ്മാണ വ്യവസായങ്ങള്‍ക്ക് പേര് കേട്ടതാണ്. റോള്‍സ് റോയ്സ്, ടൊയോട്ട, ബോംബാര്‍ദിയാര്‍, വെസ്റ്റ്‌ ഫീല്‍ഡ്‌, ഹീറോ ടി.എസ്.സി തുടങ്ങിയ കമ്പനികളുടെ ആസ്ഥാനം ഡെര്‍ബിയിലാണ്. റോള്‍സ് റോയ്സ് കമ്പനിയില്‍ മാത്രം 13500 ഓളം പേര്‍ ജോലി എടുക്കുന്നുണ്ട്.

സ്റ്റര്‍ലിംഗ് 29304 പൌണ്ട്

സ്കൊട്ട്ലണ്ടിന്റെ പുതിയ നഗരമാണ് സ്റ്റര്‍ലിംഗ്. ഇവിടെ പൊതു മേഖല ജീവനക്കാര്‍ ആണ് കൂടുതലും ജോലി എടുക്കുന്നത്. ആരോഗ്യം വിദ്യാഭ്യാസം എന്നീ മേഖലകളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഇവിടങ്ങളില്‍ ഉണ്ട്. സിറ്റി കൌണ്‍സില്‍ മാത്രം 4000 ത്തോളം ജീവനക്കാരെ ഇവിടെ കണ്ടെത്താനാകും. വിനോദസഞ്ചാരം, റീടെയില്‍, സാമ്പത്തിക സ്ഥാപനങ്ങള്‍ എന്നിങ്ങനെ ഒരു പിടി വ്യവസായങ്ങള്‍ ഇവിടെ കണ്ടു വരുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.