1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 27, 2012

സാബു ചുണ്ടാക്കാട്ടില്‍

നോര്‍ത്താംപ്ടന്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഇടവകയില്‍ ഈ വര്‍ഷത്തെ കഷ്ടാനുഭവ ആഴ്ച ശിശ്രൂഷകള്‍ 2012 ഏപ്രില്‍ ഒന്നു മുതല്‍ ആരംഭിക്കും. ഒരാഴ്ച നീസ്ഥുനില്‍ക്കുന്ന ശിശ്രൂഷകള്‍ താഴപ്പറയുന്ന ദിവസങ്ങളില്‍ ക്രമീകരിച്ചിരിക്കുന്നു.

മാര്‍ച്ച് 31 ശനിയാഴ്ച രാവിലെ 9.00 മുതല്‍ ഊശാനയുടെ ശിശ്രൂഷകളും,
ഏപ്രില്‍ 4 ബുധനാഴ്ച വൈകിട്ട് 5.00 മുതല്‍ പെസഹായുടെ ശിശ്രൂഷകളും,
ഏപ്രില്‍ 6 വെള്ളിയാഴ്ച രാവിലെ 9.00 മുതല്‍ ദുഖ വെള്ളിയഴ്ച ശിശ്രൂഷകളും,
ഏപ്രില്‍ 7 ശനിയഴ്ച വൈകിട്ട് 6.30 മണി മുതല്‍ ഉയര്‍പ്പിന്റെ ശിശ്രൂഷകളും

തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാനയും നടത്തപ്പെടുന്നു. ഈ വര്‍ഷത്തെ കഷ്ടാനുഭവ ആഴ്ച ശിശ്രൂഷകള്‍ റവ.ഗീവര്‍ഗീസ്സ് തണ്ടായത്തിന്റെ നേത്രത്ത്വത്തില്‍ നടത്തപ്പെടുന്നു. വിശ്വാസികളെല്ലാവരും അവധികള്‍ നേരത്തേ ക്രമീകരിച്ച് ഈ വര്‍ഷത്തെ വിശുദ്ധവാര ശ്രുശ്രൂഷകളില്‍ പങ്കെടുത്തനുഗ്രഹീതരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്, വികാരി ഫാ. രാജു ചെറുവിള്ളി ടെലി. 07946557954 സെക്രറട്ടറി, അനുരുപ് ജേക്കബ് ടെലി. 07525823363, പള്ളിയുടെ അഡ്രസ്സ്:Congrigational Church, Victoria Road, Northampton NN1 5EL.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.