1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 27, 2012

പെട്രോള്‍ വില എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍ എത്തിയത് മൂലം നട്ടം തിരിയുന്ന ബ്രിട്ടനിലെ വാഹനയുടമകള്‍ക്ക് മറ്റൊരു പ്രഹരം കൂടി. സുരക്ഷയെ മുന്‍നിര്‍ത്തി ട്രക്ക് ഡ്രൈവര്‍മാര്‍ നടത്തിയ രഹസ്യവോട്ടാണ് സര്‍ക്കാര്‍ അധികൃതര്‍ക്കൊപ്പം വാഹനയുടമകളെയും അസ്വസ്ഥരാക്കുന്നത്. ട്രക്ക്‌ ഡ്രൈവര്‍മാര്‍ ഒന്നടങ്കം സമരത്തിന് ഇറങ്ങുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. ഏകദേശം ഏഴു കമ്പനികളുടെ 2000 മെമ്പര്‍മാരുള്ള യുണൈറ്റ് സംഘടനയുടെ ഒരുമയാണ് കാര്യങ്ങള്‍ സമരത്തില്‍ എത്തിച്ചത്. ഇവര്‍ രഹസ്യവോട്ടു ചെയ്തതനുസരിച്ച് കാര്യങ്ങള്‍ക്ക് ഇതോടെ ഒരു നീക്കു പോക്ക് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

യുണൈറ്റ് ഡ്രൈവര്‍മാരാണ് ബ്രിട്ടനിലെ 90% പെട്രോള്‍ പമ്പുകളിലും ഇന്ധനമെത്തിക്കുന്നത്. ഇവരുടെ സമരം ഏകദേശം 7900 പെട്രോള്‍ പമ്പുകളെ സാരമായി ബാധിക്കും.ഔദ്യോഗികപരമായ നടപടിക്കായിട്ടാണ് ഇവര്‍ രഹസ്യ വോട്ടെടുപ്പിന് സമ്മതം മൂളിയത്. വിന്‍കാന്ടന്‍, ഡി.എച്ച്.എല്‍, ഹോയെര്‍,ബി.പി, ജെ.ഡബ്ലിയു.സക്ലിംഗ്, നോര്ബെര്റ്റ്‌, ടാര്നെര്സ് എന്നിടങ്ങളിലെ ജീവനക്കാരാണ് പ്രധാനമായും രഹസ്യ വോട്ട് ഉപയോഗിച്ചത്.

ഈ സമരത്തെ മറി കടക്കുന്നതിനായി സര്‍ക്കാര്‍ സൈനിക സഹായം തേടും എന്നറിയുന്നു. ഹോയെര്‍ എന്ന കമ്പനി ഇത് വരെയും ഇന്ധനം എത്തിച്ചു കൊടുക്കുന്നതിനിടയില്‍ ഒരു അപകടം പോലും വരുതാത്തവര്‍ ആണ്. അപകടം നിറഞ്ഞ ജോലിയായതിനാല്‍ ഡ്രൈവര്‍മാര്‍ക്ക് വേതനവും കൂടുതലാണ്. വര്ഷം 45000 പൌണ്ട് വരെ ലഭിക്കുന്ന ഡ്രൈവര്‍മാര്‍ ഉണ്ട്. ആരോഗ്യപരമായ നിര്‍ദേശങ്ങളും പരിശീലന പരിപാടികളും ഡ്രൈവര്‍മാര്‍ക്കായി നടത്തുവനായുള്ള ചര്‍ച്ച നടന്നു വരികയായിരുന്നു ഇതിനിടയിലാണ് യുണൈറ്റ് പിണങ്ങിപ്പോയത്.

എനര്‍ജി സെക്രെട്ടറി എഡ്വേര്‍ഡ്‌ ഡേവി പറയുന്നത് യുണൈറ്റിന്റെ രഹസ്യ വോട്ടെടുപ്പ് സര്‍ക്കാരിനെ സംബന്ധിച്ച് നിരാശാജനകമായ ഫലമാണ് നല്‍കിയത്. രാജ്യത്തിന്റെ ഇപ്പോഴേ അവസ്ഥയില്‍ ഈ രീതിയില്‍ സര്‍ക്കാരിനെ ഉപദ്രവിക്കുന്നത് ജനങ്ങളോടുള്ള ഇവരുടെ അനീതിയാണ്. വരാന്‍പോകുന്ന ലണ്ടന്‍ ഒളിമ്പിക്സിനെ ലക്‌ഷ്യം വച്ചാണ് യുണൈറ്റ്‌ നീങ്ങുന്നതെന്ന് അധികൃതര്‍ക്ക്‌ നന്നായിട്ടറിയാം. എന്നാല്‍ സമരം ഉണ്ടാകുകയാണെങ്കില്‍ അതിനെ അതിശക്തമായി തന്നെ നേരിടും എന്ന് എഡ്വേര്‍ഡ് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.