ബാന്‍ബറി: പ്രശസ്ത വചന പ്രഘോഷകനായ ഫാ.സോജി ഓലിക്കലും ഫാ.ജോണ്‍ കാട്ടാത്തും ചേര്‍ന്ന് നയിക്കുന്ന ധ്യാനം മെയ് 17, 18 തീയ്യതികളില്‍ ബാന്‍ബറിയില്‍ വച്ച് നടക്കും. സെന്റ് ജോണ്സ് ചര്‍ച്ച് ഡോപിസ് സെന്ററില്‍ വൈകുന്നേരം അഞ്ച് മുതല്‍ രാത്രി 9.30 വരെയാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.
ധ്യാന സമയം കുട്ടികള്‍ക്കായി പ്രത്യേക സെക്ഷന്‍ ഉണ്ടായിരിക്കുന്നതാണ്. ധ്യാനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് കുമ്പസാരത്തിനും കൌണ്‍സിലിങ്ങിനും സൗകര്യം ഉണ്ടായിരിക്കുനതാണ്. ധ്യാനത്തില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു. പള്ളിയുടെ വിലാസം: St. Johns Church, Southbars Street, Banbury, Oxfordshire, OX169AF
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല