മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ സെന്റ് തോമസ് ആര്‍.സി സെന്ററിലെ ഓശാന ഞായര്‍ തിരുക്കര്‍മ്മങ്ങള്‍ ഏപ്രില്‍ ഒന്നാം തീയ്യതി വൈകുന്നേരം അഞ്ച് മുതല്‍ ആരംഭിക്കും. കുരുത്തോല വിതരണത്തെ തുടര്‍ന്ന് പ്രദക്ഷിണവും ആഘോഷപൂര്‍വമായ ദിവ്യബലിയും നടക്കും. പില്‍ഹാളിലെ സെന്റ് എലിസബത്ത് ദേവാലയത്തിലാണ് വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ നടക്കുക. ഫാ.സജി മലയില്‍ പുത്തന്‍പുര തിരുക്കര്‍മ്മങ്ങളില്‍ മുഖ്യ കാര്‍മികനാകും.
പെസഹാ തിരുക്കര്‍മ്മങ്ങള്‍ ഏപ്രില്‍ നാലാം തീയ്യതി വ്യാഴാഴ്ച വൈകുന്നേരം നാല് മുതല്‍ ആരംഭിക്കും. കാല്‍കഴുകല്‍ ശ്രുശ്രൂഷയും, അപ്പം മുറിക്കലും ദിവ്യബലിയും അന്നേ ദിവസം നടക്കും. ഉയിര്‍പ്പ് തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ ഏപ്രില്‍ ഏഴാം തീയ്യതി ശനിയാഴ്ച രാത്രി എട്ട് മുതല്‍ ആരംഭിക്കും.
വിശുദ്ധവാര തിരുക്കര്‍മങ്ങളില്‍ പങ്കെടുത്ത് കര്‍ത്താവിന്റെ പീഡാനുഭവങ്ങളുടെയും ഉയിര്‍പ്പിന്റെയും മഹനീയമായ രഹസ്യങ്ങളില്‍ പങ്കാളികളായി അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും ഷ്രോഷബറി രൂപതാ ചാപ്ലയിന്‍ ഫാ.സജി മലയില്‍ പുത്തന്‍പുര സ്വാഗതം ചെയ്തു. പള്ളിയുടെ വിലാസം: St. Elizabath Church, Peelhall
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല