കര്‍ണാടകയിലെ വഖഫ് ബോര്‍ഡ് ഭൂമിയുമായി ബന്ധപ്പെട്ട് രണ്ടു ലക്ഷം കോടി രൂപയുടെ കുംഭകോണം നടന്നതായി വെളിപ്പെടുത്തല്‍. ഭൂമി അളന്നു തിട്ടപ്പെടുത്താന്‍ വേണ്ടി സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയാണ് രാഷ്ട്രീയക്കാരും ഭൂമാഫിയയും ഉള്‍പ്പെടുന്ന വന്‍ അഴിമതികള്‍ കണ്ടെത്തിയത്.
കര്‍ണാടക സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അധ്യക്ഷനായ അന്‍വര്‍ മണിപ്പാഡിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി 7000 പേജുള്ള റിപ്പോര്‍ട്ട് മുഖ്യമന്ത്രി ഡിവി സദാനന്ദ ഗൗഡയ്ക്ക് സമര്‍പ്പിച്ചു കഴിഞ്ഞു. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കാന്‍ സാധ്യതയുണ്ട്-മണിപ്പാഡി മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു.
രണ്ടു ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്ന റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണ്. അനധികൃതമായ കൈയേറിയ ഭൂമി തിരിച്ചുപിടിക്കുക തന്നെ ചെയ്യും. ആരെയും വെറുതെ വിടില്ല-മുഖ്യമന്ത്രി വ്യക്തമാക്കി.
സര്‍ക്കാര്‍ ഭൂമി സ്വകാര്യവ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ പതിച്ചുനല്‍കുന്ന മ്യൂട്ടേഷന്‍ രീതിയിലെ പഴുതുകള്‍ ഉപയോഗിച്ചാണ് ഭൂമി ഇടപാട് നടത്തിയിട്ടുള്ളത്. ഇടപാടുകളില്‍ പങ്കുള്ള രാഷ്ട്രീയക്കാരുടെ പേരുവിവരങ്ങള്‍ മണപ്പാഡി പുറത്തുപറഞ്ഞിട്ടില്ലെങ്കിലും അതില്‍ 38 ഓളം പേര്‍ കോണ്‍ഗ്രസ് നേതാക്കളാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ബാംഗ്ലൂരിലാണ് ഏറ്റവും കൂടുതല്‍ വെട്ടിപ്പ് നടന്നിട്ടുള്ളത്. 85 ശതമാനം ഭൂമികളും മറ്റുള്ളവരുടെ കൈയിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല