വീസ അനുവദിച്ചുകിട്ടാനായി ഐഇഎല്‍ടിഎസ് പരീക്ഷയുടെ സ്കോര്‍ തിരുത്തുന്നതിനു കൈക്കൂലി വാങ്ങിയെന്ന കേസില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി രാജേഷ് കുമാറിന് ഓസ്ട്രേലിയയിലെ പെര്‍ത്തിലുള്ള കോടതി 14 മാസം തടവുശിക്ഷ വിധിച്ചു. 2009 നവംബറിനും 2010 ജനുവരിക്കും മധ്യേ പലരില്‍ നിന്നായി കുമാര്‍ വന്‍തുക കൈപ്പറ്റിയെന്നാണു കേസ്.
കുമാറിന്റെ ഐഇഎല്‍ടിഎസ് ഫലത്തിലും തിരുത്തല്‍വരുത്തി. പെര്‍ത്തിലെ കര്ട്ടിന് വാഴ്സിറ്റിയിലെ ഒരു ജീവനക്കാരനെ സ്വാധീനിച്ചാണ് തിരുത്തലുകള്‍ വരുത്തിയത്. കോടതിയില്‍ കുമാര്‍ കുറ്റം സമ്മതിച്ചു. മറ്റ് ഒമ്പതുപേരെക്കൂടി കൈക്കൂലിക്കേസില്‍ കോടതി ശിക്ഷിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല