നയന്‍താരയും പ്രഭുദേവയും തമ്മിലുള്ള ബന്ധം ഇനി പഴങ്കഥ മാത്രമാണെന്നാണ് കോടമ്പാക്കം റിപ്പോര്‍ട്ടുകള്‍. പ്രഭുദേവ ഹന്സികയോടും നയന്‍താര ആര്യയോടും കൂട്ടുകൂടുന്നതിന്റെ വാര്‍ത്തകളും വന്നുകൊണ്ടിരിക്കുന്നു. എന്നാല്‍ നയന്‍സും പ്രഭുദേവയും തമ്മിലുള്ള ബന്ധം തകരുന്നത് തടയാനുള്ള അവസാന ശ്രമത്തിലാണ് നടി ഖുശ്ബു.
പ്രഭുദേവയുടെയും നയന്‍താരയുടെയും അടുത്ത സുഹൃത്താണ് ഖുശ്ബു. ഇരുവരും തമ്മിലുള്ള ബന്ധം തകരരുത് എന്ന് ആഗ്രഹിക്കുന്ന ഖുശ്ബു ഇതിനായി ഇരുവരുമായും ചര്‍ച്ചകള്‍ നടത്തി വരികയാണ്.അതേസമയം, ആര്യയും നയന്‍സുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ഗോസിപ്പുകളില്‍ യാഥാര്‍ത്ഥ്യമില്ലെന്നാണ് ഒരു റിപ്പോര്‍ട്ട്. പ്രഭുദേവയ്ക്ക് ഹിന്ദിസിനിമകളുടെ തിരക്കുകള്‍ മൂലം നയന്‍സിന്റെ അഭാവം അത്ര ബാധിക്കുന്നില്ല.
എന്നാല്‍ നയന്‍താരയുടെ സ്ഥിതി അതല്ലത്രെ. പ്രഭുദേവയെ മറക്കാന്‍ നയന്‍സിന് കഴിയുന്നില്ല. അതുകൊണ്ടുതന്നെ തന്നെത്തേടി വരുന്ന എല്ലാ സിനിമാ ഓഫറുകളും സ്വീകരിക്കുകയാണ് നയന്‍സ് ഇപ്പോള്‍. അങ്ങനെയെങ്കിലും പ്രഭുദേവയെ മറക്കാന്‍ കഴിയുമോ എന്ന് പരിശ്രമിക്കുകയാണത്രെ സൂപ്പര്‍ നായിക. ഖുശ്ബുവിന്റെ പരിശ്രമങ്ങള്‍ വിജയം കാണുമോ എന്ന് കാത്തിരിക്കുകയാണ് സിനിമാലോകം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല