ഒടുവില്‍ യു കെയില്‍ സര്‍ക്കാരിനും ബോധം വന്നു തുടങ്ങിയിരിക്കുന്നു.കൈക്കുഞ്ഞിനെയും കൊണ്ട് പബ്ബില്‍ പോകുകയും മക്കളെ അവരുടെ ഇഷ്ട്ടത്തിന്വളര്ത്തുകയും ചെയ്യുന്ന മാതാപിതാക്കള്‍ തന്നെയാണ് അവര്‍ വഷളാകാന്‍ കാരണമെന്നാണ് സര്‍ക്കാരിന്റെ കണ്ടു പിടുത്തം.ബ്രിട്ടന് ഏറെ നാണക്കേട് ഉണ്ടാക്കിയ ലണ്ടന്‍ കലാപത്തെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് പുതിയ വെളിപ്പെടുത്തലുകള്‍ ഉള്ളത്.ലഹളയിലെ അക്രമങ്ങള്‍ക്കും ജീവനാശത്തിനും പ്രധാന കാരണം അച്ഛനമ്മമാരുടെ ഉത്തരവാദിത്തങ്ങളില്‍ നിന്നുള്ള ഒഴിഞ്ഞുമാറലാണ് എന്ന് റിപ്പോര്‍ട്ട്. യുവാക്കള്‍ക്ക് ഒരുപാട് തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ടതും അശാന്തിക്കും കൊള്ളകള്‍ക്കും കാരണമായി. സുഖലോലുപതകളില്‍ മാത്രം താല്പര്യമുള്ള പോലിസിന്റെ ആത്മവിശ്വാസക്കുറവും അപരാധികളെ എതിര്‍ക്കുന്നതിനു തടസ്സമായി.
അക്രമത്തില്‍ അഞ്ച് പേരാണ് മരിച്ചത്. നാശനഷ്ടങ്ങള്‍ നികത്തുന്നതിന്നായി 200മില്ല്യന്‍ പൗണ്ട് ആവശ്യമായി വന്നു. 120,000 കുടുംബങ്ങളെ പഴയ സ്ഥിതിയിലേക്ക് കൊണ്ടുവരണമെന്ന് സര്‍ക്കാര്‍ പറഞ്ഞു. പഠനം കഴിഞ്ഞ പുറത്തിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ശരിക്ക് എഴുതാനും വായിക്കാനും അറിഞ്ഞില്ലെങ്കില്‍ സ്കൂളുകളില്‍ നിന്നും പിഴ ഈടാക്കണമെന്നു ലഹളയ്ക്ക് ഇരയായവരുടെ സംഘടന അഭിപ്രായപ്പെട്ടു.
ടോട്ടന്‍ഹാമില്‍ വച്ചു മാര്‍ക്ക് ഡഗന്‍ എന്നയാള്‍ പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടതോടെയാണ് ലഹളയ്ക്ക് തുടക്കം. ലണ്ടനിലും മാഞ്ചസ്റ്റര്‍, ബ്രിസ്റ്റോള്‍ , ബര്‍മിംഗ്ഹാം,ലിവര്‍പൂള്‍ എന്നെ സിറ്റികളിലും നാല് ദിവസത്തോളം ലഹളയും അക്രമങ്ങളും തുടര്‍ന്നു. ബ്രിട്ടനില്‍ രക്ഷിതാക്കള്‍ക്ക് കുട്ടികളെ മര്യാദയ്ക്ക് വളര്‍ത്താന്‍ അറിയില്ല എന്നതാണ് വര്‍ദ്ധിച്ചു വരുന്ന മിക്ക ആക്രമണ സംഭവങ്ങള്‍ക്കും പൊതുവേ ആരോപണമുണ്ട്. ഇതിനെ പിന്താങ്ങുന്നതാണ് ഈ റിപ്പോര്‍ട്ടും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല