കൂടുതല്‍ സമയം ഒരേ ഇരുപ്പ് ഇരിക്കുന്നത് മരണ സാധ്യത വര്‍ദ്ധിപ്പിക്കും എന്ന് പുതിയ ഗവേഷണം കണ്ടെത്തിയിരിക്കുന്നു. യൂണിവേര്‍സിറ്റി ഓഫ് സിഡ്നി ആണ് ദിവസവും പതിനൊന്നു മണിക്കൂറോ അതില്‍ കൂടുതലോ ഇരിക്കുന്നവര്‍ക്ക് മരണ സാധ്യത 40% വര്‍ദ്ധിപ്പിക്കും എന്ന് കണ്ടെത്തിയത്. ഇരുപതിനായിരത്തിലധികം പേരില്‍ നടത്തിയ പഠനത്തിലാണ് ഇത് തെളിഞ്ഞത്. ഇരിക്കുന്നതിനേക്കാള്‍ രാവിലെയുള്ള നടത്തം ആരോഗ്യപരമാണെന്ന് ഡോക്റ്റര്‍മാര്‍ പറയുന്നു.
റോഡിലൂടെ വാഹനത്തില്‍ സഞ്ചരിക്കുന്നതിനു പകരമായി നടക്കുന്നതിനെ പ്രോത്സാഹിക്കുന്ന വിധമാണ് ഇന്നത്തെ ട്രാഫിക്ക് ബ്ലോക്കുകള്‍ എന്നതിനാല്‍ ഇത് ഉപയോഗിക്കപ്പെടുത്താവുന്നതാണ് എന്ന് വിദഗ്ദ്ധര്‍ അറിയിച്ചു. മിക്ക ആളുകളും തങ്ങളുടെ ആഹ്ലാദദിനങ്ങള്‍ ഇരുന്നു കൊണ്ടാണ് ചിലവഴിക്കുന്നത്. ഇരിക്കുന്നതിനാല്‍ ശാരീരിക പ്രവൃത്തികള്‍ കുറയ്ക്കുകയും ഭാരം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഇതാണ് മരണ സാധ്യത കൂട്ടുന്നത്.
നടക്കുന്നതിലൂടെ കൊഴുപ്പ് കുറയുകയും ശാരീരിക പ്രവൃത്തികള്‍ കൃത്യമാകുകയും ചെയ്യും. മാതാപിതാക്കളോട് ഇരിക്കുന്ന സമയം കുറക്കുവാനായി മക്കളോട് ശുപാര്‍ശ ചെയ്യുകയാണ് ഇന്റേണല്‍ മെഡിസിന്‍ പഠനം. ഇരുന്നു ജോലി ചെയ്യുന്നവര്‍ക്ക് ഇത് ഒരു അപകട സൂചനയാണ്. ഇനി ഇരുന്നു പോകേണ്ട ഇടങ്ങളില്‍ നടന്നു പോയാല്‍ നിങ്ങള്ക്ക് ആരോഗ്യത്തോടെ ജീവിക്കാം എന്ന് സാരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല