ഉയിര്‍പ്പ് തിരുന്നാളിന്റെ അടുത്ത ഒരുക്കമായി ബെല്‍ഫാസ്റ്റില്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തിലെ പ്രമുഖ വചന പ്രഘോഷകനായ റവ.ഫാ. ആന്റണി പയ്യപ്പള്ളി വി.സിയുടെ നേതൃത്വത്തില്‍ കുടുംബ നവീകരണ ധ്യാനം ഒരുക്കിരിയിരിക്കുന്നു.
മാര്‍ച്ച് 30 വെള്ളിയാഴ്ച സെന്റ് ഡൊമിനിക് കോണ്‍വെന്റില്‍ ഉച്ചകഴിഞ്ഞു 2.30 മുതല്‍ 6.30 വരെയും മാര്‍ച്ച് 31 ശനിയാഴ്ചയും ഏപ്രില്‍ ഒന്നിന് ഓശാന ഞായറാഴ്ചയും രാവിലെ 9.30 മുതല്‍ 6.30 വരെയുമാണ് വചന വിരുന്നു ഒരുക്കിയിരിക്കുന്നത്.
ഓശാന തിരുക്കര്‍മ്മങ്ങള്‍ വൈകുന്നേരം 4.30 ന് ആരംഭിക്കും. ധ്യാന ദിവസങ്ങളില്‍ കുമ്പസാരത്തിനു സൗകര്യം ഉണ്ടായിരിക്കും. പെസഹാ ഭോജനത്തിനു വീടുകളില്‍ നിന്നും അപ്പം കൊണ്ട് വരേണ്ടതാണെന്നു സംഘാടകര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല