സൌത്തെന്‍ഡ് ഓണ്‍ സീ: സൌത്തെന്‍ഡ് താളം ഫാമിലി ക്ലബിന് പുതു നേതൃത്വം. ഈ മാസം നാലാം തീയ്യതി സൌത്തെന്‍ഡ് സെന്റ് ജോന്‍സ് ചര്‍ച്ച് പാരിഷ് ഹാളില്‍ വച്ച് നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്. ദേവസ്സികുട്ടി തോമസ്- പ്രസിഡണ്ട്, തോമസ് കെ.പി – സെക്രട്ടറി, റോയ് കെ. ഫിലിപ്പ് – വൈസ് പ്രസിഡണ്ട്, ഷിബു തോമസ് ജോ.സെക്രട്ടറി, ബീന്‍സന്‍ യേശുദാസ് ട്രഷറര്‍ എന്നിവരെയാണ് തെരഞ്ഞെടുത്തത്. കൂടാതെ ജോയ് എബ്രഹാം, സിവി പൌലോസ്, മാഷ മാത്യൂസ്, സാബു സെബാസ്ത്യന്‍ എന്നിഅവ്രെ എക്സിക്യൂട്ടീവ് കമ്മട്ടിയിലെക്കും ബിനോജ് സെബാസ്ത്യനെ പി.ആര്‍.ഓ ആയും തെരഞ്ഞെടുത്തു.
തുടര്‍ന്നു പതിനൊന്നാം തീയ്യതി നടന്ന മീറ്റിങ്ങില്‍ പുതിയ ഭരണസമിതി താളം ഫാമിലി ക്ലബിന്റെ 2012-2013 ന്റെ നേതൃത്വം ഏറ്റെടുത്തു. പ്രസ്തുത വര്‍ഷത്തില്‍ നടത്തുവാന്‍ ഉദ്ദേശിക്കുന്ന പരിപാടികളുടെ രൂപരേഖ അവതരിപ്പിച്ചു. ഏപ്രില്‍ പതിനഞ്ചിന് നടക്കുന്ന ഈസ്റ്റര്‍-വിഷു പരിപാടികളോട് അനുബന്ധിച്ചു കഴിഞ്ഞ വര്ഷം ക്ലബ് ആരംഭിച്ച ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും.
ജൂണ്‍ മാസത്തില്‍ ബിബിക്യു ഫണ്‍ഡേ, ജൂലൈയില്‍ സ്പോര്‍ട്സ് ഡേ, ആഗസ്റ്റില്‍ ഒരു ദിവസത്തെ പിക്നിക്, സെപ്റ്റംബറില്‍ ആനുവല്‍ ഡേ, ഡിസംബറില്‍ ക്രിസ്തുമസ്-പുതുവത്സരാഘോഷം, ഫെബ്രുവരില്‍ സൌത്തെന്‍ഡ് ബോറോ കൌണ്‍സില്‍ ഫാമിലി ഇന്‍ഫര്‍മേഷന്‍ സെന്ററുമായി ചേര്‍ന്ന് സെമിനാര്‍ എന്നിവയാണ് 2012-2013 വര്‍ഷത്തില്‍ വിഭാവനം ചെയ്യുന്ന പ്രധാന പരിപാടികള്‍. കൂടാതെ താളം ഡ്രാമ ക്ലബ്, താളം മ്യൂസിക് സ്കൂള്‍, താളം ഡാന്‍സ് സ്കൂള്‍ എന്നിവയ്ക്ക് ഏവരുടെയും പിന്തുണയും അദ്ദേഹം അഭ്യര്‍ഥിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല