>ബ്രിട്ടണിലെ മലയാളി വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥനയില്‍ ജീവിക്കാന്‍ ലണ്ടന്‍ ഏകദിന ബൈബിള്‍ കണ്‍വെന്‍ഷനുകള്‍ തുടങ്ങുന്നു. പ്രാര്‍ത്ഥനയിലും വചനത്തിലും വിശുദ്ധിയിലും ആഴപ്പെടുവാന്‍ യൂറോപ്പിനായി പരിശുദ്ധാന്മാതാവ് ഉയര്‍ത്തുന്ന ആത്മീയ വിരുന്നിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു. യേശുവോടൊത്ത്- സഭയോടൊത്ത് മുന്നേറുവാന്‍ ആത്മാവുയര്‍ത്തുന്ന കാലഘട്ടത്തിന്റെ ശുശ്രൂഷയ്ക്ക് റവ. ഫാ സോജി ഓലിക്കലും ടീമും നേതൃത്വം നല്കുന്ന ഏകദിന കണ്‍വെന്‍ഷനുകള്‍ അഞ്ച് ദിവസങ്ങളിലായി നടക്കുന്നു. ഏപ്രില്‍ ഇരുപത്തിയൊന്ന്, ജൂണ്‍ പതിനാറ്, ഓഗസ്റ്റ് പതിനെട്ട്, ഒക്ടോബര്‍ ഇരുപത്, ഡിസംബര്‍ പതിനഞ്ച് തുടങ്ങിയ തീയതികളിലാണ് ധ്യാനം നടക്കുന്നത്.
ധ്യാനകേന്ദ്രം- കോര്‍പ്പസ് ക്രിസ്റ്റീ ചര്‍ച്ച്, ലോഷോര് ലെയ്ന്‍, കൊള്ളിയര്‍ റോ, റോംഫോര്‍ഡ്, എസ്സെക്സ്, ആര്‍എം5 2ap
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫാദര്‍ ഇന്നസെന്റ്- 07400847090
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല