ചെലവുചുരുക്കലിന്റെ ഭാഗമായി ഫണ്ട് വെട്ടിക്കുറയ്ക്കപ്പെട്ടതോടെ പിടിച്ചുനില്ക്കാന് നിവൃത്തിയില്ലാതെ ബിബിസി ഹിന്ദി ഉള്‍പ്പെടെയുള്ള റേഡിയോ സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നു.
ബിബിസി വേള്‍ഡ് വിഭാഗത്തിലെ അഞ്ചു ഭാഷകളിലെ റേഡിയോ സര്‍വീസുകളാണ് നിര്‍ത്തലാക്കുന്നത്. മാര്‍ച്ചില്‍ ഇത് പ്രാബല്യത്തില്‍ വരുമെന്ന് ബിബിസി ഡയറക്ടര്‍ ജനറല്‍ മാര്‍ക്ക് തോംസണ്‍ പറഞ്ഞു. എഫ്. എം റേഡിയോ, ഓണ്‍ലൈന്‍, മൊബൈല്‍ ഫോണ്‍ എന്നിവയിലൂടെയുള്ള സംപ്രേക്ഷണം നിര്‍ത്തില്ല.
ബിബിസി നേതൃത്വത്തിന്റെ ഈ തീരുമാനപ്രകാരം 650 പേര്‍ക്ക് തൊഴില്‍ പോകും. എന്നാല്‍, മുങ്ങുന്ന കപ്പലായ ബിബിസിക്ക് ഇതുവഴി ലാഭിക്കാന്‍ കഴിയുന്നത് 460 ലക്ഷം പൗണ്ടാണ്.
മാസിഡോണിയ, അല്‍ബേനിയ, സെര്‍ബിയ, പോര്‍ട്ടുഗീസ് എന്നിവിടങ്ങളിലെ പ്രാദേശിക സംപ്രേഷണവും കരീബിയയിലെ ഇംഗ്ളീഷ് സര്‍വീസും ഇതോടൊപ്പം നിര്‍ത്തലാക്കും. ഇതോടെ ബിബിസി റേഡിയോക്ക് 118 കോടിയോളം വരുന്ന പ്രേക്ഷകരുടെ എണ്ണം മൂന്നു കോടിയായി ചുരുങ്ങാന്‍ പോവുകയാണ്.
മറ്റ് ഏഴു ഭാഷകളിലെ കൂടി റേഡിയോ സര്‍വീസുകള്‍ നിര്‍ത്താന്‍ ബിബിസി ആലോചിക്കുന്നതായും സൂചനയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല