പോപ്പ് ബെനഡിക്ട് ക്യൂബന്‍ വിപ്ലവനായകനായ ഫിഡെല്‍ കാസ്ട്രോവിനെ ആദ്യമായി കണ്ടുമുട്ടിയത് ചരിത്രത്തില്‍ ഇടം നേടിയ നിമിഷങ്ങളിലൊന്നായി. മുപ്പത് മിനിട്ടോളം പ്രാര്‍ഥനയില്‍ വന്ന മാറ്റങ്ങളെ പറ്റിയും ലോകത്തിലെ പുതിയ പ്രശ്നങ്ങളെ പറ്റിയും ഒക്കെ സംസാരിച്ചു. അമ്മാള്‍ ഒരേ പ്രായക്കാരാണെന്നു കാസ്ട്രോ പറഞ്ഞപ്പോള്‍ തനിക്ക് പ്രായം കൂടുതലാണെങ്കിലും തന്റെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കാന്‍ ഇപോളും പ്രാപ്തിയുണ്ടെന്ന് പോപ്പ് പറഞ്ഞു.
ഹാവന്നയിലെ കുര്‍ബാനയ്ക്ക് ശേഷം തന്റെ ഭാര്യയോടും രണ്ടു ആണ്‍മക്കളോടും കൂടിയാണ് ഫിദേല്‍ കാസ്ട്രോ പോപ്പിനെ കാണാനെത്തിയത്. മുന്‍ ക്യൂബന്‍ ഭരണാധികാരി ആയിരുന്ന ഫിദേല്‍ തന്റെ സഹോദരന് അധികാരം കൈമാറിയിരുന്നു. കഴിഞ്ഞ അര്‍ദ്ധ ശതാബ്ദത്തിലെ എറ്റവും പ്രധാന വ്യക്തികളായിരുന്ന മദര്‍ തെരേസയെയും പോപ്പ് ജോണ്‍ പോള്‍ രണ്ടാമനേയും വിശുദ്ധരായി പ്രഖ്യാപിക്കണമെന്ന് കാസ്ട്രോ അഭിപ്രായപ്പെട്ടു.
നീതിക്ക് വേണ്ടി പോരാടാന്‍ പോപ്പ് ക്യൂബന്‍ ജനങ്ങളെ ആഹ്വാനം ചെയ്തു. സേവനത്തിന്റെ പാതയില്‍ ജീവിക്കാന്‍ ഉദ്ബോധിപ്പിച്ചു. മാര്‍ക്സിസത്തിനെ പറ്റിയും അവിശ്വാസികളായ ക്യൂബന്‍ ജനതയെപറ്റിയും സഭ എന്താണ് വിചാരിക്കുന്നതെന്ന് പോപ്പിന്റെ സംസാരത്തില്‍ നിന്നും വ്യക്തമായിരുന്നു. പക്ഷെ ഇത്രയും കാലം ഈ മതവിശ്വാസം തെറ്റാണെന്ന് വിശ്വസിച്ചു
ജീവിച്ചജനങ്ങള്‍ ഇപ്പോള്‍ വിശുദ്ധ കുര്‍ബാന കൂടാന്‍ തടിച്ചു കൂടുന്നത് എന്ത് കൊണ്ടാണെന്ന് അറിയില്ലെന്ന് അന്ന ബ്ലാങ്കോ എന്ന ഹാവനകാറി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല