ക്രിസ്ത്യന്‍ വിശ്വാസത്തിന്റെ ആണിക്കല്ലിനെ ബാധിക്കുന്ന രീതിയിലുള്ള കേംബ്രിഡ്ജ് അക്കാദമിയുടെ പുതിയ ഗവേഷണ ഫലങ്ങള്‍ വന്‍ വിവാദങ്ങള്‍ക്ക് തിരി കൊളുത്തുന്നു. ക്രിസ്തുവിന്റെ മൃതശരീരത്തെ പൊതിഞ്ഞ മുഖത്തുണി യഥാര്‍ഥവും ക്രിസ്തുവിന്റെ ശരീരത്തെ സ്പര്‍ശിച്ചതുമാണ് എന്ന് ചരിത്ര ഗവേഷകന് തോമസ് ദേ വെസേല്ലോ സാക്ഷ്യപ്പെടുത്തി. എന്നാല്‍ ആ മുഖത്തുണിയിലെ രൂപങ്ങള്‍ മിക്ക വിശ്വാസികളെയും തെറ്റിദ്ധരിപ്പിച്ചു എന്നും ഇവര്‍ അഭിപ്രായപ്പെട്ടു. ഇത് വഴി ക്രിസ്തു ഉയര്‍ത്തെഴുന്നേറ്റു എന്നാണു പരക്കെയുള്ള ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നത്. ഈ വിശ്വാസം ഒരു മായാ ദര്‍ശനം മാത്രമാണ് എന്നും വിദഗ്ദ്ധര്‍ പറയുന്നു.
ഈ വിവരങ്ങള്‍ സത്യമാണെന്ന് തെളിയുകയാണെങ്കില്‍ രണ്ടു ബില്ല്യനോളം വരുന്ന ക്രിസ്ത്യാനികളുടെ വിശ്വാസമാണ് ചോദ്യം ചെയ്യപ്പെടാന്‍ പോകുന്നത്. മുഖത്തുണിയില് ഉള്ള ചിത്രങ്ങള്‍ ക്രിസ്തുവിന്റെ മുഖത്തു നിന്നും പതിഞ്ഞതല്ല എന്നാണു വിദഗ്ദ്ധര്‍ സൂചിപ്പിച്ചത്. ക്രിസ്തീയ വിശ്വാസ പ്രകാരം പീറ്റര്‍,ജെയിംസ്,തോമസ്,മഗ്ദലന മറിയം എന്നിവരാണ് കുരിശിലേറ്റിയ യേശുവിനെ മൂന്നു ദിവസത്തിന് ശേഷം നേരില്‍ കണ്ടതായി പറയുന്നത്. ഇതിലൂടെയാണ് യേശു ദൈവത്തിന്റെ പുത്രനാണ് എന്ന വിശ്വാസം വന്നത് തന്നെ.
കൃസ്തുവിന്റെ ശവമടക്കിനു ശേഷം ദൈവമാണ് അദ്ദേഹത്തെ ഉയര്ത്തെഴുന്നെല്പിച്ചത് എന്നും നാല്പതു ദിവസത്തിന്റെ ഇടവേളയില്‍ മറ്റു പലര്‍ക്കും അദ്ദേഹം ദര്‍ശനം നല്‍കിയാതായും പറയപ്പെടുന്നുണ്ട്.
മുഖത്തുണിയായി കണ്ടെത്തിയ ലിനന്‍ തുണി ക്രിസ്തുവിന്റെ കുരിശിലേറ്റലിന് ശേഷം അദ്ദേഹത്തിന്റെ മൃതശരീരത്തില്‍ നിന്നും കണ്ടെത്തിയതായിട്ടാണ് വിശ്വാസം. ഇതില്‍ അദ്ദേഹത്തിന്റെ ദേഹം പതിഞ്ഞു എന്നും പരക്കെ വിശ്വസിക്കുന്നു. 1988ല്‍ നടത്തിയ റേഡിയോ കാര്‍ബണ്‍ പരീക്ഷണങ്ങള്‍ പ്രകാരം ഈ തുണിയുടെ കാലഘട്ടം 1260-1390 നും ഇടയിലാണ്. മാത്രവുമല്ല ജീവിച്ചിരുന്ന യേശുവിന്റെ ഇരട്ടിയാണ് വസ്ത്രത്തില്‍ പതിഞ്ഞിട്ടുള്ള ആകൃതിയെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ആരോ നടത്തിയ ഗൂഡാലോചനയുടെ ഫലമാണ് ഈ മുഖവസ്ത്ര സിദ്ധാന്തം എന്ന് വിദഗ്ദ്ധര്‍ സൂചിപ്പിക്കുന്നു. പക്ഷെ ഇതൊന്നും ഇത് വരെയും ആരും തന്നെ പരിശോധിച്ച് വിലയിരുത്തിയിട്ടില്ല. എന്നാല്‍ കാര്‍ബണ്‍ ടെസ്റ്റില്‍ പിഴവ് വന്നതായി ദേ വെസേല്ലോ എന്ന വിദഗ്ദ്ധന് തന്റെ പുതിയ പുസ്തകത്തില്‍ ചൂണ്ടിക്കാട്ടി. ഈ മുഖ വസ്ത്രം 1204ല്‍ ഫ്രഞ്ച് സൈനികര്‍ കൊള്ളയടിച്ചതായും ഇദ്ദേഹം പറയുന്നു. ക്രിസ്തുവിനെ പൊതിഞ്ഞ വസ്ത്രം യാതാര്തമാനെന്നു ഇദ്ദേഹം ആണയിടുന്നുണ്ട്. ഇതു പരീക്ഷണങ്ങള്‍ക്കും ഇത് തെളിയിക്കുവാന്‍ കഴിയും എന്നും ഇദ്ദേഹം തുറന്നു വെളിപ്പെടുത്തുകയുണ്ടായിരുന്നു.എന്തായാലും കേംബ്രിഡ്ജ് അക്കാദമിയുടെ കണ്ടു പിടുത്തങ്ങള്‍ പുതിയ വിവാദങ്ങള്‍ക്ക് വഴി വെച്ചേയ്ക്കും
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല