1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 29, 2012

ഗ്ളോബല്‍ പ്രവാസി മലയാളി കൌണ്‍സില്‍ നടത്തുന്ന അവാര്‍ഡ് നൈറ്റിന്റെ തീയതിയും മറ്റു വിശദാംശങ്ങളും തീരുമാനമായി. ഏപ്രില്‍ 19ന് മാഞ്ചസ്ററിലാണ് അവാര്‍ഡ് നിശ അരങ്ങേറുക. നാട്ടില്‍നിന്നും യുകെയില്‍നിന്നുമുള്ള മന്ത്രിമാരും സാംസ്കാരിക പ്രവര്‍ത്തകരും സഭാനേതാക്കളും ചലച്ചിത്ര താരങ്ങളും അടങ്ങുന്ന വിശിഷ്ട വ്യക്തികളുടെ സാന്നിധ്യം അവാര്‍ഡ് നിശയുടെ മാറ്റുകൂട്ടും.

മികച്ച നഴ്സ്, മികച്ച മാധ്യമ പ്രവര്‍ത്തകന്‍, മികച്ച അസോസിയേഷന്‍, മികച്ച കലാപ്രതിഭ, മികച്ച കായികതാരം, മികച്ച സാഹിത്യകാരന്‍, മികച്ച വ്യവസായി, വിദ്യാഭ്യാസ മേഖലയില്‍ ഉന്നത വിജയം നേടിയ വ്യക്തി തുടങ്ങിയ വിഭാഗങ്ങളിലാണ് അവാര്‍ഡ്. വോട്ടിംഗിലൂടെയാണ് ജേതാക്കളെ നിശ്ചയിക്കുന്നത്.

കുടുംബാംഗങ്ങള്‍ക്കോ മാതാപിതാക്കള്‍ക്കോ ബന്ധുക്കള്‍ക്കോ തങ്ങളുടെ നോമിനേഷന്‍ നല്‍കാവുന്നതാണ്. ശ്രദ്ധേയമായ എന്തു നേട്ടമാണ് നോമിനേറ്റ് ചെയ്യപ്പെട്ട വ്യക്തിക്കുള്ളതെന്നും പരാമര്‍ശിക്കേണ്ടതാണ്. യുകെയിലെ മലയാളി സമൂഹം ഇന്നുവരെ കണ്ടിട്ടില്ലാത്തവിധം കലാസാംസ്കാരിക പരിപാടികള്‍ അവാര്‍ഡ് നിശയുടെ ഹൈലൈറ്റാകും.

ജിപിഎംസിയുടെ ഉദ്ഘാടനവും പ്രഥമ അവാര്‍ഡ് നിശയും കഴിഞ്ഞ വര്‍ഷം മാഞ്ചസ്ററില്‍ ഗാനഗന്ധര്‍വന്‍ കെ.ജെ. യേശുദാസാണ് നിര്‍വഹിച്ചത്. മാഞ്ചസ്ററിലുള്ള ഏറെക്കുറേ മുഴുവന്‍ മലയാളികളും സംബന്ധിച്ച ചടങ്ങായിരുന്നു ഇത്. ഇക്കുറി അതിനേക്കാള്‍ കെങ്കേമമായി പരിപാടികള്‍ സംഘടിപ്പിക്കനാണ് ലക്ഷ്യമിടുന്നതെന്ന് ജിപിഎംസി ചെയര്‍മാന്‍ സാബു കുര്യന്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.