1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 29, 2012

എന്ത് കൊണ്ട് ജനങ്ങള്‍ പരിഭ്രാന്തര്‍?

ട്രക്ക്ഡ്രൈവര്‍മാര്‍ രഹസ്യവോട്ട് ഉപയോഗിച്ച് സമരത്തിനായി ആഹ്വാനം ചെയ്തു കഴിഞ്ഞു. ട്രക്ക് ഡ്രൈവര്‍മാര്‍ സമരത്തിലേര്‍പ്പെടും എന്ന് ഏതാണ് ഉറപ്പായിക്കഴിഞ്ഞ ഈ സന്ദര്‍ഭത്തില്‍ ജനങ്ങള്‍ പരിഭ്രാന്തരായതില്‍ പ്രത്യേകിച്ച് അത്ഭുതം ഒന്നും വേണ്ട. ഇന്ധനം എത്തിക്കുന്നതില്‍ ട്രക്ക് ഡ്രൈവര്‍മാര്‍ ഒഴിച്ച് കൂടാനാകാത്ത പങ്കാണ് വഹിക്കുന്നത്. ഇവരുടെ സമരം വരുന്നതോടെ മിക്കവാറും പമ്പുകള്‍ വരണ്ടു പോകും.

സമരത്തിനായി ആരാണ് രഹസ്യ വോട്ടു നടത്തിയത്?

ഏകദേശം 2000 ടാങ്കര്‍ ഡ്രൈവര്‍മാരാണ് രഹസ്യ വോട്ട് ഉപയോഗിച്ച് സമരത്തിനായി ആഹ്വാനം നടത്തിയത്. ഇവര്‍ യുണൈറ്റ് യൂണിയനിലെ അംഗങ്ങളാണ്. ഇവര്‍ വിന്‍കാന്ടന്‍, ഡി.എച്ച്.എല്‍, ഹോയെര്‍, ബി.പി,ജെ.ഡബ്ലിയു.സക്ലിംഗ്, നോര്ബെര്റ്റ്‌, ടാര്നെര്സ് എന്നിടങ്ങളിലെ ജീവനക്കാരാണ്. അഞ്ചോളം കമ്പനികളില്‍ നിന്നുമുള്ള ജീവനക്കാര്‍ സമരത്തെ അനുകൂലിച്ചാണ് വോട്ടു ചെയ്തത്. ഈ അഞ്ചു കമ്പനികളുടെ കീഴില്‍ മാത്രം 8000 പെട്രോള്‍ പമ്പുകള്‍ ഉണ്ട്.

എന്താണ് വിവാദത്തിനു കാരണം?

ആരോഗ്യം, സുരക്ഷ എന്നിവയെക്കരുതിയാണ് ഈ സമരം നടക്കുവാന്‍ പോകുന്നത്. കൂടുതല്‍ വേഗത്തില്‍ ഇന്ധങ്ങള്‍ എത്തിക്കുവാന്‍ മാനസികമായ സമ്മര്‍ദ്ദങ്ങള്‍ പല കമ്പനികളില്‍ നിന്നും ഉണ്ടാകുന്നതിനാലാണ് ഇത്. ശമ്പളത്തിലുള്ള കുറവും ഒരു കാരണമായി പറയുന്നു.

സമരം മുന്നോട്ടു പോകുമോ?

സത്യത്തില്‍ സമരം സംഭവിക്കും എന്ന് തന്നെ ഇപ്പോഴും ഉറപ്പായിട്ടില്ല. ഇത് വരെയും ഡേറ്റ് തീരുമാനിച്ചിട്ടില്ല. സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ചക്കായി ഇപ്പോഴും ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കയാണ്. സര്‍ക്കാര്‍ തങ്ങളുടെ കഴിവിന്റെ പരമാവധി പ്രശ്നം തീര്‍ക്കുന്നതിനായി ഉപയോഗിക്കുന്നുണ്ട്.

സമരം മുന്നോട്ടു പോയാല്‍ എന്ത് സംഭവിക്കും?

മിക്കവാറും ഒന്നോ രണ്ടോ ദിവസത്തേക്ക് മാത്രമായിരിക്കും ഈ സമരം നടത്തുക. മിക്ക പെട്രോള്‍ പമ്പുകളും ഇന്ധനക്കുറവ് മൂലം കഷ്ടപ്പെടും. ഡ്രൈവര്‍മാരുടെ നീണ്ട കാല സമരം വന്‍ പ്രതിസന്ധിയിലേക്ക് നയിക്കും എന്നതിനാല്‍ സര്‍ക്കാര്‍ ഇത് എത്രയും പെട്ടെന്ന് ഒത്തു തീര്‍പ്പാക്കും എന്ന് പ്രതീക്ഷിക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.