1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 29, 2012

സത്യന്‍ അന്തിക്കാട് പുതിയ ചിത്രം തുടങ്ങുകയാണ്. ഇത്തവണ സൂപ്പര്‍താരങ്ങളൊന്നും ഇല്ല. യുവതാരം നിവിന്‍ പോളിയാണ് നായകന്‍. ശ്രദ്ധിക്കപ്പെട്ടുവരുന്ന സുന്ദരി നമിതാ പ്രസാദാണ് നായിക. സത്യന്‍റെ കഴിഞ്ഞ ചിത്രമായ ‘സ്നേഹവീട്’ മോഹന്‍ലാല്‍ നായകനായിട്ടും തിയേറ്ററുകളില്‍ സ്വീകരിക്കപ്പെട്ടില്ല. മാത്രമല്ല, സിനിമയുടെ തിരക്കഥ മോശമാണെന്ന വിമര്‍ശനവും കേട്ടു. ഇതോടെയാണ് പുതിയ നിലപാടുമായി സത്യന്‍ അന്തിക്കാട് അടുത്ത ചിത്രം ആരംഭിക്കുന്നത്.

ഏപ്രില്‍ മധ്യത്തോടെ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ തിരക്കഥ ബെന്നി പി നായരമ്പലമാണ്. ബെന്നി തന്നെയാണ് ഈ സിനിമ നിര്‍മ്മിക്കുന്നതും. നര്‍മ്മ മുഹൂര്‍ത്തങ്ങളാല്‍ സമ്പന്നമായ ഒരു പ്രണയകഥയായിരിക്കും ഈ ചിത്രം.മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് നിവിന്‍ പോളി സിനിമാരംഗത്തെത്തുന്നത്. പിന്നീട് സെവന്‍സ്, മെട്രോ തുടങ്ങിയ സിനിമകളില്‍ വേഷമിട്ടു. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ‘തട്ടത്തിന്‍ മറയത്ത്’ എന്ന ചിത്രത്തിലും നിവിന്‍ പോളിയാണ് നായകന്‍. ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ് നമിത ശ്രദ്ധിക്കപ്പെടുന്നത്.

എന്തായാലും മറ്റുള്ളവരുടെ തിരക്കഥകളില്‍ സിനിമയെടുക്കാനുള്ള സത്യന്‍ അന്തിക്കാടിന്‍റെ തീരുമാനം സന്തോഷത്തോടെയാണ് സിനിമാസ്വാദകര്‍ സ്വീകരിക്കുന്നത്. ഒപ്പം സൂപ്പര്‍താരങ്ങള്‍ക്കുവേണ്ടിയുള്ള തട്ടിക്കൂട്ട് സിനിമകള്‍ ഉപേക്ഷിക്കാനുള്ള തീരുമാനത്തിനും കൈയടി ലഭിക്കുമെന്നാണ് പ്രതീക്ഷ. സിനിമയുടെ പേര് തീരുമാനിച്ചിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.