നണീറ്റന്‍ മലയാളികളുടെ കലാസാംസ്കാരിക സാമൂഹ്യക്ഷേമത്തിനുവേണ്ടി നിലകൊള്ളുന്ന ഇന്‍ഡസ് കള്‍ച്ചറല്‍ അസോസിയേഷന്‍ നണീറ്റന്റെ ആഭിമുഖ്യത്തില്‍ നണീറ്റനിലെ ജനങ്ങള്‍ക്ക് കാര്‍ഷിക മേഖലകളെക്കുറിച്ച് പ്രബുദ്ധരാക്കുന്നതിനും കുട്ടികള്‍ക്ക് വിവിധയിനം കൃഷികളെക്കുറിച്ച് അവബോധം നല്‍കുന്നതിനും വേണ്ടിയുള്ള സെമിനാറുകളും ക്ലാസുകളും നടത്തുന്നു.
കാര്‍ഷികമേളയോടനുബന്ധിച്ച് നടത്തുന്ന മത്സരത്തില്‍ ഈ വര്‍ഷത്തെ ഏറ്റവും നല്ല തോട്ടത്തിനും കൃഷിക്കാരനും നൂറ്റിയൊന്ന് പൗണ്ട് ക്യാഷ് അവാര്‍ഡും കര്‍ഷകശ്രീ പട്ടവും പൊന്നാടയും നല്‍കി ആദരിക്കും. രണ്ടാമത്തെ നല്ല കൃഷിക്കാരനും തോട്ടത്തിനും അമ്പത്തിയൊന്ന് പൗണ്ട് ക്യാഷ് അവാര്‍ഡും പൊന്നാടയും നല്‍കി ആദരിക്കുമെന്ന് ഇന്‍ഡസ് പ്രസിഡന്റ് റെജി ഡാനിയേല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇന്‍ഡസ് കമ്മറ്റി മെംബേഴ്സുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അനീഷ് കല്ലുങ്കല്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല