1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 29, 2012

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയ്ക്ക് ജയം. 75 റണ്‍സിനാണ് ശ്രീലങ്ക ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ്. ശ്രീലങ്ക ഉയര്‍ത്തിയ 340 റണ്‍സിന്റെ വിജയലക്‍ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 264 റണ്‍സിന് പുറത്താകുകയായിരുന്നു. ആറ് വിക്കറ്റ് വീഴ്ത്തിയ ഹെറാത്ത് ആണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ഇംഗ്ലണ്ടിന് വേണ്ടി ട്രോട്ട് 112 റണ്‍സ് എടുത്തു. ടോസ് നേടിയ ശ്രീശലങ്കയുടെ നായകന്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ശ്രീലങ്കയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. തിരിമന്നെ (3), ദില്‍‌ഷന്‍ (11), സംഗക്കാര (0) എന്നിങ്ങനെ ബാറ്റ്‌സ്മാന്‍‌മാര്‍ തുടക്കത്തിലേ പുറത്തായി.

പിന്നീടും ഒരു വശത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നെങ്കിലും ജയവര്‍ധനെ പൊരുതുകയായിരുന്നു. അഞ്ചാമനായിയെത്തിയ തിലന്‍ സമരവീരയുമായി (20) ചേര്‍ന്നാണ് ജയവര്‍ധനെ തുടക്കത്തില്‍ ക്ഷാപ്രവര്‍ത്തനം നടത്തിയത്. ലഞ്ചിന് പിരിയുമ്പോള്‍ ശ്രീലങ്ക 66/3 എന്ന സ്ഥിതിയിലായിരുന്നു. ലഞ്ച് കഴിഞ്ഞെത്തി ഒരു റണ്‍ കൂടി നേടിക്കഴിഞ്ഞപ്പോള്‍ സമരവീരയും പുറത്തായി. തുടര്‍ന്ന് ചാന്ദീമലുമായി ചേര്‍ന്ന് ജയവര്‍ധനെ 61 ടീം സ്കോറിനൊപ്പം ചേര്‍ത്ത്. ശ്രീലങ്കയുടെ സ്കോര്‍129ലെത്തിയപ്പോള്‍ ചാന്ദീമല്‍ പുറത്തായി. പ്രസന്ന 23 റണ്‍സെടുത്ത് പുറത്തായി ഹെറാത്ത് 12 റണ്‍സെടുത്തു. എട്ടാം വിക്കറ്റില്‍ മഹേലയ്ക്കൊപ്പം 62 റണ്‍ കൂട്ടിച്ചേര്‍ത്തശേഷമാണ് ഹെറാത്ത് പുറത്തായത്. 315 പന്തുകളില്‍ നിന്ന് 180 റണ്‍സെടുത്ത ജയവര്‍ധനെയും പുറത്തായതോടെ ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സിന് അവസാനമായി. ആദ്യ ഇന്നിംഗ്സില്‍ ശ്രീലങ്ക 318 റണ്‍സിന് ആണ് പുറത്തായത്.

മറുപടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന്റെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. സ്ട്രോസ് (26), കുക്ക് (0), ട്രോട്ട് (0), പീറ്റേഴ്സണ്‍ (3), ബ്രോഡ് (28), സ്വാന്‍ (24) എന്നിങ്ങനെയാണ് ബാറ്റ്സ്മാന്മാര്‍ പുറത്തായി. 52 റണ്‍സ് മാത്രമെടുത്ത ബെല്‍ മാത്രമാണ് മോശമല്ലാത്ത പ്രകടനം കാഴ്ചവച്ചത്. ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്സില്‍ 193 റണ്‍സിന് പുറത്തായി. ആറ് വിക്കറ്റെടുത്ത ഹെറാത്ത് ആണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്.

രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗ് ആരംഭിച്ച ശ്രീലങ്കയ്ക്കും തുടക്കത്തിലേ ബാറ്റ്സ്മാന്‍‌മാരെ നഷ്ടമായി. തിരിമന്നെ (6), ദില്‍‌ഷന്‍ (0), സംഗക്കാര (14), ജയവര്‍ധനെ (5), സമരവീര (36) എന്നിങ്ങനെയാണ് ബാറ്റ്സ്മാന്‍‌മാര്‍ പുറത്തായത്. പ്രസന്ന ജയവര്‍ധനെ 61 റണ്‍സ് എടുത്തു. 214 റണ്‍സിന് ശ്രീലങ്ക പുറത്തായി.

ശ്രീങ്ക ഉയര്‍ത്തിയ വിജയലക്‍ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് വേണ്ടി ട്രോട്ട് മാത്രമാണ് മികച്ച പ്രകടനം കാഴ്ച വച്ചത്. 41 റണ്‍സെടുത്ത പ്രയര്‍ മോശമല്ലാത്ത പ്രകടനം നടത്തി. സ്ട്രോസ് (27), കുക്ക് (14), ബെല്‍ (13), ആന്‍ഡേഴ്സണ്‍ (50) എന്നിങ്ങനെയാണ് മറ്റ് ബാറ്റ്സ്മാന്‍‌മാരുടെ സ്കോറുകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.