1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 30, 2012

‘ദി കിംഗ് ആന്‍റ് ദി കമ്മീഷണര്‍’ തിയേറ്ററുകളിലെത്തിയിട്ട് ഒരാഴ്ചയോളമാകുന്നു. സമ്മിശ്ര പ്രതികരണമാണ് ചിത്രം നേടിയത്. വമ്പന്‍ ഇനിഷ്യല്‍ കളക്ഷന്‍ നേടിയ സിനിമയുടെ ബോക്സോഫീസ് ഭാവി പ്രവചിക്കാന്‍ സമയമായിട്ടില്ല. എങ്കിലും മുടക്കുമുതല്‍ തിരിച്ചുപിടിക്കുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്.

ഇപ്പോള്‍ സിനിമാലോകത്ത് പരക്കുന്ന അഭ്യൂഹം, മമ്മൂട്ടിയുടെയും സുരേഷ്ഗോപിയുടെയും ഈ ഫയര്‍ബ്രാന്‍ഡ് കഥാപാത്രങ്ങള്‍, ജോസഫ് അലക്സും ഭരത്ചന്ദ്രനും വീണ്ടും ഒന്നിക്കും എന്നാണ്. അന്താരാഷ്ട്രതലത്തിലുള്ള വിഷയം കൈകാര്യം ചെയ്യുന്ന ഒരു സബ്ജക്ടിനായുള്ള പ്രൊജക്ടില്‍ രണ്ടു കഥാപാത്രങ്ങളെയും കൊണ്ടുവരാനാണ് പരിപാടി.

ലോകരാജ്യങ്ങള്‍ക്ക് പേടിസ്വപ്നമായി ഇന്ത്യയുടെ സംഭാവന, മോസ്റ്റ് വാണ്ടഡ് അണ്ടര്‍വേള്‍ഡ് കിംഗ് ദാവൂദ് ഇബ്രാഹിമിനെ വേട്ടയാടാന്‍ ഇന്ത്യയില്‍ നിന്നുള്ള രണ്ട് ഉദ്യോഗസ്ഥരെ നിയമിക്കുന്നു. അത് മറ്റാരുമല്ല, ജോസഫ് അലക്സും ഭരത്ചന്ദ്രനും തന്നെ. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശമനുസരിച്ച് ദാവൂദിനെ വലയില്‍ വീഴ്ത്താനുള്ള അവരുടെ നീക്കങ്ങളായിരിക്കും സിനിമയുടെ പ്രമേയം. ‘ഓപ്പറേഷന്‍ ഡി’ എന്തായാലും മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള ഒരു ‘മാഫിയാ ഫിലിം’ ആയിരിക്കുമെന്നാണ് സൂചന.

എന്തായാലും അടുത്തൊന്നും ഈ പ്രൊജക്ട് ആരംഭിക്കില്ലെന്നാണ് അറിയുന്നത്. ഷാജി കൈലാസ് ഇപ്പോള്‍ ‘സിംഹാസനം’ എന്ന പ്രൊജക്ടിന്‍റെ തിരക്കിലാണ്. രണ്‍ജി പണിക്കര്‍ തിരക്കഥ പൂര്‍ത്തിയാക്കിയാല്‍ അടുത്ത വര്‍ഷം ‘ഓപ്പറേഷന്‍ ഡി’ സംഭവിച്ചേക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.