1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 30, 2012

അമേരിക്കയിലേക്കുള്ള എച്ച് 1 ബി വിസയ്ക്കുള്ള അപേക്ഷാഫീസ് വര്‍ധിപ്പിച്ചിട്ടില്ലെന്ന് ചെന്നൈയിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് വിസാ വിഭാഗം മേധാവി നിക്ക് മാന്‍ റിങ് പറഞ്ഞു. ”അപേക്ഷാഫീസില്‍ മാറ്റം വന്നതായുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്”- ചെന്നൈയില്‍ വ്യാഴാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ നിക്ക് വ്യക്തമാക്കി.

അമേരിക്കയില ഐ.ടി. മേഖലയില്‍ ജോലി തേടിപ്പോകുന്നവര്‍ ഉപയോഗിക്കുന്ന വിസയാണിത്. ഫീസില്‍ വര്‍ധനവുള്ളതായി വാര്‍ത്ത വന്നതിനെത്തുടര്‍ന്ന് ഇന്ത്യയിലെ ഐ.ടി. കമ്പനികള്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു.

ഹ്രസ്വകാല ബിസിനസ്സ് യാത്രകള്‍ക്കും വിനോദസഞ്ചാരത്തിനുമായി വിസ പുതുക്കുന്നവര്‍ക്ക് അഭിമുഖം ഒഴിവാക്കിത്തുടങ്ങിയതായും നിക്ക് പറഞ്ഞു. വിസയുടെ കാലാവധി കഴിഞ്ഞ് രണ്ടു കൊല്ലത്തിനുള്ളില്‍ പുതുക്കുന്നവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ഇക്കഴിഞ്ഞ വര്‍ഷം ചെന്നൈ കോണ്‍സുലേറ്റില്‍ 57,218 വിസ അപേക്ഷകള്‍ ലഭിച്ചതായും ഇതില്‍ ബഹുഭൂരിപക്ഷവും പാസ്സാക്കിയതായും നിക്ക് പറഞ്ഞു. തൊട്ടുതലേ വര്‍ഷത്തേക്കാള്‍ നാലുശതമാനം കുറവാണിതെന്നും വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.