ഗ്രേറ്റ് യാര്‍മൌത്ത്: ഈസ്റ്റ് ആംഗ്ലിയായിലെ വേദപാഠ പരിശീലന കേന്ദ്രങ്ങളില്‍, ശ്രദ്ധേയവും കുട്ടികള്‍ക്ക് വിശ്വാശത്തിലൂന്നിയുള്ള പ്രാര്‍ത്ഥന, കലാ സാംസ്കാരിക രംഗങ്ങളില്‍ വെള്ളി വെളിച്ചവും ആയ ലിറ്റില്‍ മരിയ സണ്‍ഡേ സ്കൂള്‍ പ്രെയര്‍ പ്രോഗ്രാം സംഘടിപ്പിക്കുന്നു. വര്ഷം തോറും നടത്തി വരുന്ന പ്രസ്തുത പ്രെയര്‍ പ്രോഗ്രാം 4 മുതല്‍ 18 വയസ്സ് വരെ പ്രായം ഉള്ള കുട്ടികള്‍ക്കായി കുട്ടികള്‍ തന്നെ നേതൃത്വം എടുത്ത് നടത്തപ്പെടുന്ന പ്രാര്‍ത്ഥനാ സംരംഭമാണ്.
നാളെ 31 നു ശനിയാഴ്ച രാവിലെ 11.00 മണിമുതല്‍ ഉച്ചക്ക് 1:00 മണി വരെ ആയിരിക്കും പ്രെയര്‍ പ്രോഗ്രാം ഒരുക്കിയിരിക്കുന്നത്. ആരാധന, പരിശുദ്ധ ജപമാല , മധ്യസ്ഥ പ്രാര്‍ത്ഥന , സ്തുതിപ്പ്, സമൂഹ പ്രാര്‍ത്ഥനകള്‍ എന്നിവ പ്രെയര്‍ പ്രോഗ്രാമില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സ്നേഹ വിരുന്നോടെ പ്രയര്‍ പ്രോഗ്രാം സമാപിക്കും.
കുട്ടികളെ പ്രാര്‍ത്ഥന നയിക്കുവാന്‍ പ്രാപ്തരാക്കുക, പ്രാര്‍ത്ഥനയുടെ അര്‍ത്ഥവും വ്യാപ്തിയും മനസ്സിലാക്കി പൂര്‍ണ്ണതയോടെ ദൈവത്തോട് ആവശ്യങ്ങള്‍ സംസാരിക്കുവാന്‍ മനസ്സിലാക്കുക, നന്ദിയും സ്തോത്രവും അര്‍പ്പിക്കുവാനും, പ്രാര്‍ത്ഥനയുടെ അരൂപിയില്‍ ഓരോ പ്രവര്‍ത്തിയും ആയിരിക്കുവാനും ഇത്തരം പ്രെയര്‍ പ്രോഗ്രാം ഉപകരിക്കും എന്ന് സണ്‍ഡേ സ്കൂള്‍ പ്രധാന അധ്യാപകരായ ജേക്കബും റോസിലിയും അറിയിച്ചു.
ലിറ്റില്‍ മരിയ സണ്‍ഡേ സ്കൂളിന്റെ ഈ പ്രെയര്‍ പ്രോഗ്രാമില്‍ പങ്കുചേരുവാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ അവരുടെ രക്ഷകര്‍ത്താക്കള്‍ മുഖേന ജേക്കബുമായി 07957124973 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്. വിലാസം: 17A Sussex Road , Gorleston, Great yarmouth NR31 6PF
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല