1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 30, 2012

സാമ്പത്തിക മാന്ദ്യം എന്ന പടുകുഴിയില്‍ നിന്നും കയറാനുള്ള ബ്രിട്ടന്റെ ശ്രമങ്ങള്‍ക്ക് വീണ്ടും തിരിച്ചടി. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവിലെ താഴോട്ടു പോയ സാമ്പത്തിക വളര്‍ച്ചയുടെ അടിസ്ഥാനത്തില്‍ രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീണ്ടും കൂപ്പു കുത്തുകയാണ് എന്ന് ആഗോള സാമ്പത്തിക വിദഗ്ദ്ധര്‍ ചാന്‍സലര്‍ ജോര്‍ജ്‌ ഒസ്ബോണിനു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഇപ്പോള്‍.

എകണോമിക് കോര്‍പ്പറേഷന്‍ ഡെവലപ്മെന്റ് വളര്‍ച്ച വെറും 0.1% മാത്രമാണെന്നും ഇത് 2011 ലെ അവസാന മൂന്ന് മാസങ്ങളിലെ വളര്‍ച്ചയേക്കാള്‍ കുറവാണെന്നും ഇവര്‍ വ്യക്തമാക്കുന്നു. അതായത് രണ്ടു വിജയകരമായ മൂന്നു മാസങ്ങള്‍ക്ക് ശേഷം വളര്‍ച്ച താഴോട്ടു പോയത്‌ സാമ്പത്തിക പ്രതിസന്ധിയുടെ ലക്ഷണങ്ങളാണ് എന്ന് വിദഗ്ദ്ധര്‍ നിരീക്ഷിക്കുന്നു. രാജ്യത്തിലെ സാമ്പത്തിക ശാസ്ത്രഞ്ജര്‍ ഈ അഭിപ്രായത്തോട് ഇപ്പോള്‍ യോജിക്കുന്നുമുണ്ട്.

റോയല്‍ ബാങ്ക് ഓഫ് സ്കോട്ട്‌ലന്‍ഡിലെ പ്രധാന സാമ്പത്തിക ശാസ്ത്രഞ്ജനായ റോസ് വാക്കര്‍ നിര്‍മ്മാണ വിപണിയാണ് മുഴുവന്‍ സാമ്പത്തിക വിപണിയെ ഉലക്കുന്നത് എന്നഭിപ്രായം പ്രകടിപ്പിച്ചിരുന്നു. സാങ്കേതികപരമായ ഒരു സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നാം പൊയ്ക്കൊണ്ടിരിക്കുന്നത് എന്നത് കണക്കുകളില്‍ നിന്നും വ്യക്തമാണ് എന്നും ഇദ്ദേഹം അറിയിച്ചു. ഏകദേശം 90% വിപണികളും വളര്‍ച്ച നേടിക്കഴിഞ്ഞു എന്നാല്‍ നിര്‍മ്മാണ വിപണിയിലെ കടുത്ത ക്ഷീണം ഇതെല്ലാം താറുമാറാക്കുകയാണ്.

അതേസമയം ഈ പ്രതിസന്ധി ബ്രിട്ടണ്‍ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ മറികടക്കുമെന്ന് അധികൃതര്‍ മറുപടിയായി അറിയിച്ചു. പക്ഷെ അനുബന്ധ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത് ഇപ്പോഴത്തെ സാമ്പത്തിക പ്രശ്നങ്ങള്‍ സര്‍ക്കാര്‍ തങ്ങളുടെ ചെലവ് ചുരുക്കല്‍ നയത്തിലൂടെ നേരിടുമെന്നാണ്. ജനങ്ങളുടെ ജീവിതം കൂടുതല്‍ ദു:സഹമാകുകയാണ് എന്നര്‍ത്ഥം. ഇതിനെതിരെ പലപ്പോഴായി വിദഗ്ദ്ധര്‍ വിമര്‍ശനങ്ങളുമായി പുറത്തു വന്നിരുന്നു. യു.എസ് പ്രസിഡന്റ് ബാരക്‌ ഒബാമയും ഇക്കാര്യത്തില്‍ ഭേദമാണ് എന്നാണു ഇവരുടെ തുറന്ന നയം വ്യക്തമാക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.