സക്കറിയ പുത്തന്‍കളം
ബ്രാഡ്ഫോര്‍ഡ്: യു.കെ. സെഹിയോന്‍ മിനിസ്ട്രിയുടെയും കേരള കാത്തലിക് കമ്യൂണിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന രണ്ടാമത് ബ്രാഡ്ഫോര്‍ഡ് കണ്വന്ഷന് നാളെ. രാവിലെ എട്ടിന് സെന്റ് കുത്ത് ബെര്‍ട്ട് പള്ളിയില്‍ ആരംഭിക്കുന്ന ധ്യാനം വൈകുന്നേരം മൂന്നരയ്ക്ക് സമാപിക്കും. ഫാ.ജോമോന് തൊമ്മാനയുടെ നേതൃത്വത്തിലാണ് ധ്യാനം. കുട്ടികള്‍ക്കായി പ്രത്യേകധ്യാനം ക്രമീകരിച്ചിട്ടുണ്ട്. ദിവ്യകാരുണ്യ പ്രദക്ഷിണവും ആരാധനയും വിശുദ്ധകുര്‍ബാനയും ഇതോടനുബന്ധിച്ച് ഉണ്ടായിരിക്കും.
ഈ മാസം 31ന് രാവിലെ എട്ടു മുതല്‍ ആരംഭിക്കുന്ന ബൈബിള്‍ കണ്വന്ഷന് നയിക്കുന്നത് ഫാ. ജോമോന് തൊമ്മാനയാണ്. കുട്ടികളുടെ ധ്യാനം, സാക്ഷ്യശുശ്രൂഷ, രോഗശാന്തി ശുശ്രൂഷ, വിടുതല്‍ ശുശ്രൂഷ, ഗാനശുശ്രൂഷ എന്നിവയും ധ്യാനത്തോടനുബന്ധിച്ച് നടത്തപ്പെടുന്നുണ്ട്. ധ്യാനവിജയത്തിനായി ഇന്ന് 17 മണിക്കൂര്‍ അഖണ്ഡ ജപമാല വിവിധസ്ഥലങ്ങളിലെ വിശ്വാസികല്‍ ഏറ്റെടുത്ത് അര്‍പ്പിക്കും. 72 ദിവസമായി നടത്തുന്ന യാമപ്രാര്ത്ഥനയും 50 ദിവസമായി നടക്കുന്ന ജപമാലയും ഇന്ന് സമാപിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ലിജു പാറത്തൊട്ടാല്‍ 07950453929, ഡോ. മാത്യു ജോമി 07843626503, ജിമ്മി 07931199922, സുബിന് 07846308766 എന്നിവരുമായി ബന്ധപ്പെടണം. ധ്യാനവേദി: St. Cuthberts Chruch. 53 Wilmer Road, BD 94 RX.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല