1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 30, 2012


സ്റ്റീവനേജ് : സ്റ്റീവനേജിലെ കേരള കാത്തലിക് കമ്യൂണിറ്റിയുടെ നേതൃത്ത്വത്തില്‍ വിശുദ്ധവാര ശുശ്രുക്ഷകള്‍ നടത്തപ്പെടുന്നു. സീറോ മലബാര്‍ കോര്‍ഡിനേട്ടരും സ്റ്റീവനേജ് കേരള കാത്തലിക് കമ്യൂണിറ്റിയുടെ ഇടവക വികാരിയുമായ റവ. ഫാ തോമസ്‌ പാറയടിയില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും.

പെസഹ വ്യാഴാഴ്ച ഏപ്രില്‍ 5 നു വൈകുന്നേരം 7 :45 നു സ്റ്റീവനേജ് ഓള്‍ഡ്‌ ടൌണിലെ തോമസ്‌ അലയന്‍ സ്കൂള്‍ ഹാളില്‍ കാല്‍ കഴുകല്‍ ശുശ്രുക്ഷ, വിശുദ്ദ ബലി, അനുബന്ധ വായനകള്‍, അപ്പം മുറിക്കല്‍ ചടങ്ങുകള്‍ നടത്തപ്പെടും. കുടുംബങ്ങളില്‍ തയ്യാറാക്കി കൊണ്ട് വരുന്ന അപ്പവും, പാലും തഥവസരത്തില്‍ തോമസ്‌ അച്ചന്‍ ആശീര്‍വ്വധിച്ചു വിഭജിച്ചു വിതരണം ചെയ്യും.

ദുഃഖ വെള്ളിയാഴ്ച ഏപ്രില്‍ 6 നു കുരിശു മലയിലേക്കുള്ള സ്റ്റീവനേജ് കേരള കാത്തലിക് കമ്മ്യുനിട്ടിയുടെ പാപ പരിഹാര യാത്ര, ബിര്മ്മിങ്ങാമിനടുത്തുള്ള മാല്‍വേണ്‍ മലയില്‍ ആണ് നടത്തപ്പെടുക. രാവിലെ 6:45 നു ബസ്സില്‍ പുറപ്പെട്ടു മാല്‍വേണ്‍ താഴ്വരയില്‍ നിന്നും 10 :00 മണിക്ക് വിവിധ സീറോ മലബാര്‍ വൈദികരുടെ നേതൃത്വത്തില്‍ നടത്ത പെടുന്ന കുരിശിന്റെ വഴിയിലും, ദുഃഖ വെള്ളിയാഴ്ചത്തെ അനുബന്ധ ശുശ്രുക്ഷകളിലും പങ്കു ചേര്‍ന്ന്, ഉച്ചക്ക് 2 :00 മണിയോടെ തിരിക്കും.

ഈസ്റ്റര്‍ വിജില്‍ ശുശ്രുക്ഷ ശനിയാഴ്ച 7 നു രാത്രി 10 :00 മണിക്ക് സ്റ്റീവനേജ് സെന്റ്‌ ജോസഫ്സ് ദേവാലയത്തില്‍ വെച്ച് ആചരിക്കും. തോമസ്‌ പാറയടിയില്‍ അച്ചന്‍ കാര്‍മ്മികത്വം വഹിക്കും. പള്ളിയുടെ ആന വാതില്‍ മുട്ടി തുറക്കല്‍, തിരി വെഞ്ചിരിപ്പ്,വിശുദ്ധ ബലി, ഉയിര്‍പ്പ് ശുശ്രുക്ഷ , ഈസ്റ്റര്‍ സന്ദേശം, സ്നേഹ വിരുന്നു എന്നിവ ഉണ്ടായിരിക്കും.

വിശുദ്ധ വാര ശുശ്രുക്ഷക്ളില്‍ പങ്കു ചേര്‍ന്ന്, ദൈവ കൃപ നേടുന്നതിനും, ഉദ്ധിതനായ യേശുവിന്റെ അനുഗ്രഹവും സംരക്ഷണവും പ്രാപിക്കുന്നതിനും ഏവരെയും സ്നേഹ പൂര്‍വ്വം പള്ളി കമ്മിറ്റി ക്ഷണിക്കുന്നു,

കൂടുതല്‍ വിവരങ്ങള്‍ക്ക് പള്ളി കമ്മിറ്റിയുമായി ബന്ധപ്പെടുക.

ജോയ് ചെറുവത്തൂര്‍ – 07411789747 ,ആനി ജോണി – 07578724584
തങ്കച്ചന്‍ ഫിലിഫ് – 0733298757 ,ബെറ്റി സുനില്‍ – 07958484005
ജോഷി സഖറിയാസ് – 07894985996

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.