ബ്രിട്ടണില്‍ പെട്രോള്‍ വിലവര്‍ധനവിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ഒരു പെന്‍സ് ലെവി എടുത്തുകളഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്. ഒരു പെന്‍സ് ലെവി ഒഴിവാക്കാനുള്ള ചര്‍ച്ചകള്‍ ട്രഷറി വകുപ്പ് ആരംഭിച്ചതായും ഏപ്രിലോടെ ഇത് പ്രാബല്യത്തില്‍ വരുമെന്നുമാണ് സൂചന.
ലെവി എടുത്തുമാറ്റുന്നതോടെ ഖജനാവിന് ഏകദേശം 600 മില്യണ്‍പൗണ്ടിന്റെ അധികബാധ്യത നേരിടേണ്ടിവരും. എന്നാല്‍ ലെവി എടുത്തുമാറ്റാതെ ഇന്ധന നികുതി സമ്പ്രദായം പരിഷ്‌ക്കരിക്കണമെന്ന നിര്‍ദേശമാണ് ചാന്‍സലര്‍ ജോര്‍ജ് ഓസ്‌ബോണ്‍ മുന്നോട്ടുവച്ചിരിക്കുന്നത്.
ലെവി പിന്‍വലിച്ചാലും ദീര്‍ഘകാലസാമ്പത്തിക രംഗത്ത് വലിയ മാറ്റമൊന്നും ഉണ്ടാകാനിടയില്ല. അതിനിടെ ഇന്ധനവിലവര്‍ധനവിനെതരേ ഉയര്‍ന്നിട്ടുള്ള പ്രതിഷേധം മാര്‍ച്ചില്‍ പ്രഖ്യാപിക്കാനിരിക്കുന്ന ബജറ്റില്‍ പ്രതിഫലിക്കുമെന്നാണ് റിപ്പോര്‍ട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല