ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് സണ്ടര്‍ലന്‍ഡിനെ നേരിടാന്‍ ഇറങ്ങുന്ന മാഞ്ചസ്റര്‍ സിറ്റിക്ക് ഒരു ലക്ഷ്യം മാത്രം. എങ്ങനെയും ജയം സ്വന്തമാക്കുക. സ്വന്തം മൈതാനത്താണ് മത്സരം നടക്കുന്നതെന്നത് സിറ്റിക് അനുകൂലഘടകവുമാണ്. കിരീട പോരാട്ടത്തില്‍ നാട്ടുകാരായ മാഞ്ചസ്റര്‍ യുണൈറ്റഡുമായി കടുത്ത പോരാട്ടം നടത്തുന്ന സിറ്റി നിലവില്‍ രണ്ടാം സ്ഥാനത്താണ്. മൂന്നു പോയിന്റ് മുന്നിലുള്ള മാഞ്ചസ്റര്‍ യുണൈറ്റഡ് തിങ്കളാഴ്ച ബ്ളാക്ബേണിനെതിരേ അവരുടെ മൈതാനത്താണ് കളിക്കുന്നതെന്നത് സിറ്റിക്ക് പ്രതീക്ഷയ്ക്കു വകനല്കുന്നു. കഴിഞ്ഞ ആഴ്ച റോബര്‍ട്ടോ മാന്‍സിനിയുടെ കുട്ടികള്‍ സ്റ്റോക് സിറ്റിക്കെതിരേ 1-1 സമനില നേടി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയതായിരുന്നു. എന്നാല്‍, ഫുള്‍ഹാമിനെ 1-0 നു പരാജയപ്പെടുത്തിയ മാഞ്ചസ്റര്‍ യുണൈറ്റഡ് വീണ്ടും സിറ്റിക്കു മുന്നില്‍ കയറി.
നാളെ സിറ്റി സ്വന്തം മൈതാനത്തും യുണൈറ്റഡ് തിങ്കളാഴ്ച എതിരാളിയുടെ മൈതാനത്തുമാണു കളിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ യുണൈറ്റഡിനെ അവരുടെ തട്ടകമായ ഓള് ട്രാഫോഡില്‍ കീഴടക്കിയവരാണ് ബ്ളാക്ബേണ്‍ എന്നതാണ് സിറ്റിയുടെ പ്രതീക്ഷ വാനോളമെത്തിക്കുന്നത്. കോച്ച് മാന്സിനിയുമായുള്ള പിണക്കത്തിനുശേഷം അര്‍ജന്റൈന്‍ സ്ട്രൈക്കര്‍ കാര്‍ലോസ് ടെവസ് സിറ്റി നിരയില്‍ തിരിച്ചെത്തും. മാസങ്ങളുടെ ഇടവേളയ്ക്കുശേഷം കഴിഞ്ഞ മത്സരത്തില്‍ ടെവസ് സിറ്റിക്കായി കളിച്ചിരുന്നു. ഇന്ന് സണ്ടര്‍ലന്‍ഡിനെ സ്വന്തം കാണികളുടെ മുന്നില്‍ കീഴടക്കിയാന്‍ സിറ്റിക് വീണ്ടും പോയിന്റ് പട്ടികയുടെ തലപ്പത്തെത്താം.
ഗോള്‍ ശരാശരിയില്‍ സിറ്റി യുണൈറ്റഡിനേക്കാള്‍ മുന്നിലാണെന്നതാണു കാരണം. ലീഗില്‍ 30 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ മാഞ്ചസ്റര്‍ യുണൈറ്റഡ് 73 പോയിന്റുമായാണു പോയിന്റ് പട്ടികയുടെ തലപ്പത്തുള്ളത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് 70 പോയിന്റുമായി സിറ്റി രണ്ടാമതാണ്. ആഴ്സണല്‍ 58 പോയിന്റുമായും ടോട്ടനം 55 പോയിന്റുമായും ചെല്‍സി 50 പോയിന്റുമായും ആദ്യ അഞ്ചു സ്ഥാനങ്ങളിലുണ്ട്. ചെല്‍സിയും ആസ്റ്റണ്‍ വില്ലയും തമ്മിലാണ്. ആഴ്സണല്‍ ക്വീന്സ്പാര്ക്കിനെതിരേ അവരുടെ മൈതാനത്ത് ഇറങ്ങും. തോല്‍വി പരമ്പരയ്ക്കു ശേഷം ആഴ്സണല്‍ വിജയത്തിലേക്കു തിരിച്ചെത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല