ടോള്‍വര്‍ത്ത്: സീറോ മലബാര്‍ സഭ ടോള്‍വര്‍ത്ത് ഇടവകയുടെ വിശുദ്ധ വാര ശ്രുശ്രൂഷകളുടെ ഭാഗമായി ഏപ്രില്‍ അഞ്ച് വ്യാഴാഴ്ച്ച വൈകീട്ട് നാല് മണിക്ക് ടോള്‍വര്‍ത്ത് ഔര്‍ ലേഡി ഇമ്മാക്യുലേറ്റ് പള്ളിയില്‍ വെച്ച് കാല്‍കഴുകല്‍ ശ്രുശ്രൂഷയും തുടര്‍ന്നു പെസഹ വ്യാഴാഴ്ചയുടെ തിരുക്കര്‍മ്മങ്ങളും നടത്തപ്പെടുന്നു.
ക്രിസ്തുവിന്റെ പീഡനാനുഭവങ്ങളുടെ സ്മരണയില്‍ ഉള്ള ഈ കര്‍മ്മങ്ങള്‍ക്ക് സീറോ മലബാര്‍ സഭ സതക്ക് രൂപതാ ചാപ്ലയിന്‍ റവ.ഫാ. ബിജു കോച്ചേരി നാല്പ്പതില് മുഖ്യ കാര്‍മികത്വം വഹിക്കും. കൂടാതെ വെള്ളിയാഴ്ച 5.30 pm നു കുരിശിന്റെ വഴിയും ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്-
ജോഷി എബ്രഹാം: 07838446488
റോസമ്മ തോമാസ: 07961444865
Our Lady Immaculate Church,
Ewell Road, Tolworth [401-403]
KT67DG
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല