ജൂണ്‍ 22,23 തീയ്യതികളില്‍ മാഞ്ചസ്റ്ററില്‍ നടക്കുന്ന ഉഴവൂര്‍ സംഗമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടന്നു. ജൂണ്‍ 22 ന് വൈകുന്നേരം ബ്രിട്ടാനിയ എയര്‍പോര്‍ട്ട് ഹോട്ടലില്‍ റൂം ആവശ്യമുള്ളവര്‍ ജോണി മലേമുണ്ടയ്ക്കലുമായി ബന്ധപ്പെടുകയും ഉഴവൂര്‍ സംഗമത്തിന്റെ അകൌണ്ടിലേക്ക് 45 പൌണ്ട് ഇടുകയും ചെയ്യുക. മെയ് 31 വരെയായിരിക്കും റൂം ബുക്കിംഗ് എടുക്കുക, അതിനുശേഷം റൂം ആവശ്യമുള്ളവര്‍ ഹോട്ടല്‍ റേറ്റ് ആയ 80 പൌണ്ട്സ് കൊടുത്ത് റൂം എടുക്കേണ്ടിവരും.
ആയതിനാല്‍ എത്രയും പെട്ടെന്ന് റൂം ബുക്ക് ചെയ്യാന്‍ ശ്രമിക്കുക. ഇത്തവണത്തെ ഉഴവൂര്‍ സംഗമത്തിന്റെ പ്രത്യേകത എല്ലാ ഉഴവൂര്‍കാര്‍ക്കും സൗകര്യപ്രദമായ രീതിയില്‍ തലേദിവസത്തെ പരിപാടികള്‍ എല്ലാം ഒരൊറ്റ ഹോട്ടലില്‍ ആണെന്നുള്ളതാണ്. അതുകൊണ്ട് ഹോട്ടലില്‍ റൂം ബുക്ക് ചെയ്യുന്ന ആള്‍ കാര്‍ പാര്‍ക്കിങ്ങില്‍ വണ്ടി കയറ്റി ഇട്ടാല്‍ പിറ്റേ ദിവസം രാവിലെ വരെ പരമാവധി എന്ജോയ് ചെയ്യാവുന്നതാണ്.
ജൂണ്‍ 23 ന് വിവിധ കലാ സാംസ്കാരിക നേതാക്കള്‍ പങ്കെടുക്കുന്നതും വിതെന്‍ഷെയര്‍ ഫോറം സെന്ററില്‍ പരിപാടികള്‍ തുടരും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജോണി മലേമുണ്ടയ്ക്കല്‍: 07725545368
Name of Account: UZHAVOOR SANGAMAM
Account Number: 21571672
Sort Code: 40-28-10
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല