ഹണിമൂണിനിടയില്‍ സ്വന്തം ഭാര്യയെ വാടകക്കൊലയാളിയെ ഉപയോഗിച്ച് വകവരുത്തിയ കേസിലെ പ്രതിയെന്ന് ആരോപണ വിധേയനായ ശ്രീന്‍ ദിവാനിയുടെ മാനസികാരോഗ്യം തകരാരിലെന്നു ഡോക്റ്റര്‍മാരുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നു വിചാരണയ്ക്കായി ദക്ഷിണാഫ്രിക്കയ്ക്ക് തല്ക്കാലം നല്കേണ്ടതിലെന്നു ലണ്ടന്‍ കോടതി. 2010 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രതി മാനസികപ്രശ്നങ്ങള്‍ അനുഭവിച്ച ആളാണെന്നും അതിനുള്ള ചികിത്സയിലായിരുന്നു എന്നുമാണ് പ്രതിയുടെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചത്.
ഇപ്പോള്‍ ദക്ഷിണാഫ്രിക്കക്ക് പ്രതിയെ കൈമാറുന്നത് ഇദ്ദേഹത്തിന്റെ രോഗം കൂടുതല്‍ വഷളാക്കുന്നന്നത്തിനെഉതകൂ എന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ദക്ഷിണാഫ്രിക്കയിലെ കേപ് ടൌണില്‍ വച്ചാണ് സംഭവം നടന്നത്. ബ്രിസ്ടളിലെ കെയര്‍ ഹോം ഉടമയായ ദിവാനി എന്നാല്‍ കൊലപാതകകുറ്റം അടക്കം എല്ലാം നിഷേധിക്കുകയാണ് ഉണ്ടായത്. അദ്ദേഹത്തിന്റെ അസുഖം പൂര്‍ണ്ണമായും ഭേദമായാല്‍ മാത്രമേ സൗത്ത് ആഫ്രിക്കയിലേക്ക് ഇദ്ദേഹത്തെ അയക്കുവാന്‍ പാടുള്ളൂ എന്ന് ഇദ്ദേഹത്തിന്റെ കുടുംബം കോടതിയില്‍ അപേക്ഷിച്ചു.
ഇദ്ദേഹത്തിന്റെ മാനസികനില ശരിയായാല്‍ മാത്രമേ സത്യങ്ങള്‍ പുറത്തു വരൂ എന്ന് മരണപെട്ട ആനിയുടെ സഹോദരി ആമി അറിയിച്ചിരുന്നു. സഹോദരിയുടെ മരണം കുടുംബത്തെയും തന്നെയും ദുഖതിലാഴ്ത്തിയതായി ആമി പറയുന്നു. ദക്ഷിണാഫ്രിക്കയിലേക്ക് കൊണ്ട് പോകുന്നതിനെതിരെയുള്ള അപ്പീല്‍ ജസ്റ്റീസ് ഓസിളി അനുവദിച്ചിട്ടുണ്ട്. കൃത്യമായി സംസാരിക്കുവാണോ മറുപടി പറയുവാനോ ഇദ്ദേഹത്തിനിപ്പോള്‍ സാധിക്കില്ല എന്നതിന്റെ വെളിച്ചത്തിലാണ് ഈ തീരുമാനം. കേപ് ടൌണില്‍ ഹണിമൂണിനെത്തിയ ആനിയെയും ശ്രിനെയും വാടകക്കൊലയാളികള്‍ പിന്തുടര്ന്ന് പിന്നീട് ആനിയെ തട്ടിക്കൊണ്ടു പോയി വകവരുത്തുകയായിരുന്നു.
എന്നാല്‍ പിടിയിലായ വാടകകൊലയാളികള്‍ കുറ്റം ചെയ്യാനായി പ്രേരിപ്പിച്ചത് ശ്രീന്‍ ദിവാനി ആണെന്ന് മൊഴി നല്‍കുകയായിരുന്നു. ദിവാനിയുടെ കുടുംബം ഇപ്പോഴും ഇദ്ദേഹം നിരപരാധിയാണെന്നാണ് വിശ്വസിക്കുന്നത്. എത്രയും പെട്ടെന്ന് ശ്രീന്‍ സുഖം പ്രാപിക്കുകയും തന്റെ നിരപരാധിത്വം തെളിയിച്ചു പുറത്തു വരുമെന്നും അവര്‍ പ്രതീക്ഷയര്‍പ്പിച്ചു. അതേസമയം ആനിയുടെ പിതാവും ബന്ധുക്കളും ആനിയുടെ കൊലപാതകത്തിന്റെ ചുരുള്‍ അഴിയണമെങ്കില്‍ ശ്രീന്‍ ദിവാനിയെ ദക്ഷിണാഫ്രിക്കയ്ക്ക് കൈമാറണം എന്ന് കോടതിയെ അറിയിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല