വൈറസ് കയറിയ കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ എത്ര ബുദ്ധിമുട്ടാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ചെറിയ മട്ടിലുള്ള വൈറസുകള്‍പോലും കമ്പ്യൂട്ടറുകള്‍ക്ക് ഉണ്ടാക്കുന്ന ഗുരുതരമായ പ്രശ്നങ്ങള്‍ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണല്ലോ? വൈറസുകളെ ഇല്ലാതാക്കാന്‍വേണ്ടി നിരവധി ആന്റി വൈറസുകളും മറ്റും ഉപയോഗിക്കുന്നത് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ വൈറസുകളെ മാറ്റാന്‍ എന്തെങ്കിലും ചെയ്യാതെ പറ്റില്ലല്ലോ?
നിങ്ങളുടെ ഫോട്ടോകളും മറ്റ് വിവരങ്ങളും മറ്റെവിടെയെങ്കിലും സൂക്ഷിക്കുന്നതാണ് നല്ലത്. അത് ഉപയോഗിക്കാന്‍ എടുക്കുന്ന സമയങ്ങളിലെല്ലാം സ്കാന്‍ ചെയ്തശേഷം മാത്രം ഉപയോഗിക്കണം. വൈറസിനെ റിമൂവ് ചെയ്തശേഷം വീണ്ടും അതെല്ലാം ഉപയോഗിക്കാവുന്നതാണ്. പിന്നെ ചെയ്യാനുള്ള റീബൂട്ട് ചെയ്യുക എന്ന പണിയാണ്. റീബൂട്ട് ചെയ്യുമ്പോള്‍ സേഫ് മോഡില്‍ റീബൂട്ട് ചെയ്യുന്നതാണ് നല്ലത്. സേഫ് മോഡിലാണ് കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതെങ്കില്‍ വിന്‍ഡോസിന്റെ ഏതാനം സിസ്റ്റങ്ങള്‍ മാത്രമായിരിക്കും പ്രവര്‍ത്തിക്കുക. അതുകൊണ്ടുതന്നെ വൈറസ് കയറാനുള്ള സാധ്യത വളരെ കുറവാണ്.
കമ്പ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യുക. എഫ്8 ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഒരു കറുത്ത സ്ക്രീന്‍ വരുന്നതുവരെ ആ ബട്ടണ്‍ ക്ലിക്ക് ചെയ്യണം. അപ്പോഴാണ് സേഫ് മോഡില്‍ സ്റ്റാര്‍ട്ട് ചെയ്യാനുള്ള ഓപ്ഷന്‍ ചോദിക്കുന്നത്. വൈറസ് സ്കാനര്‍ ഡൗണ്‍ലോഡ് ചെയ്യുക എന്നതാണ് മറ്റൊരു സാധ്യത. അതുതന്നെയാണ് കാലങ്ങളായി കമ്പ്യൂട്ടറിനെ രക്ഷിക്കാന്‍ ഉപയോഗിക്കുന്ന രീതി. എന്നാല്‍ ട്രയല്‍ വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് പകരം ഒറിജിനല്‍ സാധനം വാങ്ങുന്നതാണ് നല്ലത്. മറ്റ് സെക്യൂരിറ്റി സംവിധാനങ്ങളും ഉപയോഗിക്കുക. കൂടാതെ എല്ലാവരും കൊണ്ടുവരുന്ന പെന്‍ഡ്രൈവുകളും ഹാര്‍ഡ‍് ഡിസ്കുകളും കമ്പ്യൂട്ടറില്‍ കണക്ട് ചെയ്യാതിരിക്കുക തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കുന്നത് നല്ലതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല