ബോളിവുഡിന്റെ സ്റ്റൈല്‍ ഹീറോ ജോണ്‍ എബ്രഹാം അസിന് കൊടുത്ത പുതിയ ഉപദേശം കേട്ടില്ലേ? ഒരു പാതി മലയാളിയെ മാത്രമേ വിവാഹം ചെയ്യാവൂയെന്നാണ് അസിനോട് ജോണ്‍ പറഞ്ഞിരിയ്ക്കുന്നത്. പാതി മലയാളിയായ ജോണ്‍ തന്നെ ഇങ്ങനെയൊരു ഉപദേശം നല്‍കിയതിന് പിന്നില്‍ എന്തെങ്കിലും ദുരുദ്ദേശമുണ്ടോയെന്നാണ്ബി ടൗണിലെ പാപ്പരാസികളുടെ അന്വേഷണം.
ഹൗസ്ഫുള് 2ന്റെ ലൊക്കേഷനില്‍ വച്ചായിരുന്നു ജോണും അസിനും അടുത്ത സുഹൃത്തുക്കളായത്. ഇവരുടെ മലയാളി കണക്ഷന് തന്നെയായിരുന്നു സൗഹൃദത്തിന് ബലമേകിയത്. ആലുവ സ്വദേശിയാണ് ജോണിന്റെ പിതാവ്, അമ്മ പാഴ്സിയും.. ഇതൊക്കെറിയാവുന്ന അസിന് ജോണിനോട് മലയാളത്തില്‍ സംസാരിച്ചുവത്രേ, പക്ഷേ മലയാളത്തിന്റെ എബിസിഡി അറിയാത്ത് ജോണിന് ഒന്നും മനസ്സിലായില്ലെന്ന് മാത്രം.
കാര്യമിങ്ങനെയാണെങ്കിലും അസിനൊപ്പം കേരള ഫുഡ് ജോണ്‍ നന്നായി ആസ്വദിച്ചു. ഒടുവില്‍ അസിന് വീട്ടില്‍ നിന്ന് ഉണ്ണിയപ്പം വരുത്തി നല്‍കണമെന്നു പോലും ജോണ്‍ ആവശ്യപ്പെട്ടുവത്രെ. ജോണിനൊപ്പം കൂടുതല്‍ മല്ലു ഫുഡൊന്നും കഴിയ്ക്കാനാവത്തതിന്റെ വിഷമത്തിലാണ് അസിന്. പക്ഷേ എന്നെങ്കിലും അതിന്റെ കുറവ് തീര്‍ക്കാനാവുമെന്ന് മലയാളിപ്പെണ്ണ് കരുതുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല